0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1377
നിന്നും ഉണർത്തിയത്........ "" ആ ഇവിടെ ഈ കാടിന്റെ നടുക്ക് നിന്റെ തന്ത ഫൈവ് സ്റ്റാർ റിസോർട് പണിത് വച്ചിട്ടുണ്ടല്ലോ.. ഇൻഫിനിറ്റി പൂളും , എ സി റൂമും ഒക്കെ ഉള്ള റിസോർട് ... അവിടെയല്ലേ നമ്മൾ ഇന്ന് അന്തിയുറങ്ങുന്നേ.... ബൈദബൈ നിന്റെ തന്തയും ഉണ്ടാവോ അവിടെ............ "" അല്ല പിന്നെ അവളുടെ ഒരു കോണഞ്ഞ ചോദ്യം............ "" ദേ.... എന്നെ എന്ത് വേണേലും പറഞ്ഞോ , എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ................ അവൾ നിന്ന് ചീറി...... "" പറഞ്ഞാ നീ എന്ത് ചെയ്യൂടി , ഞാനൂല് പെണ്ണെ.... ഇവിടെ കിടന്ന് അതികം തിളക്കണ്ട , കൊന്ന് തള്ളും ഞാൻ പറഞ്ഞേക്കാം............... """. സാമാന്യം നല്ല ഉച്ചത്തിൽ തന്നെ ഞാൻ പറഞ്ഞപ്പോൾ പിന്നെ അവൾ ഒന്നും മിണ്ടിയില്ല......... "" ഞാൻ മെല്ലെ വാച്ചിലേക് നോക്കി , സമയം 5 കഴിഞ്ഞിരുന്നു..... ഓഹ്... ഇത്രയും നേരം വെള്ളം പോലും കുടിക്കാതെ ഞാൻ അലഞ്ഞു നടന്നു എന്നാലോചിച്ചപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി........ "" യക്ഷി പറഞ്ഞത് നേരാണ്.... ഈ പോക്ക് പോയാൽ ശരിയാവൂല , ഇപ്പൊത്തന്നെ നേരത്തെ അവശേഷിച്ചിരുന്ന കുറച്ച് പ്രകാശം പോലും ഈ വനത്തിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു..... രാത്രിയിൽ എന്തായാലും ഇതിന്റെ ഉള്ളിൽ നടക്കുന്നത് ബുദ്ധിയല്ല , മാത്രമല്ല ഇപ്പൊത്തന്നെ നടന്ന് തളർന്നു , വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടത്തേണ്ടിയിരിക്കുന്നു , ഒന്നുമില്ലേലും ഇവളുടെ അന്ത്യം കാണുന്നത് വരെയെങ്കിലും ജീവിച്ചിരിക്കണ്ടേ........... """ "" ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോൾ ആ കാട്ടിലെ തന്നെ ഏറ്റവും പഴക്കം തോന്നിക്കുന്ന ഒരു വൃക്ഷം എന്റെ ശ്രദ്ധയിൽ പെട്ടു.... അതിന്റെ ചില്ലകൾ എത്ര ദൂരം പടർന്നു കിടക്കുന്നു എന്ന് തന്നെ മനസ്സിലാവുന്നില്ല..... മനസ്സിൽ കുറച്ച് കണക്ക് കൂട്ടലുകളും ആയി ഞാൻ അങ്ങോട്ട് നടന്നു... ആ മരത്തിന്റെ വേരുകൾ പോലും കുറെയൊക്കെ മണ്ണിന് വെളിയിലേക് പടർന്നിട്ടുണ്ട്... മരങ്ങളെ പറ്റി വല്യ പരിജ്ഞാനം ഒന്നും ഇല്ലാത്തത് കൊണ്ട് ആ മരം ഏതെന്നു മാത്രം എനിക്ക് പിടികിട്ടിയില്ല...... "" ഒന്ന് ചുറ്റും നടന്നതിനു ശേഷം ഞാൻ ആ മരത്തിൽ വലിഞ്ഞു കേറാൻ ഉള്ള ശ്രമം തുടങ്ങി..... അത്യാവശ്യം നല്ല ഉയരത്തിൽ ഉള്ള ചില്ലകൾ ആയിരുന്നത് കൊണ്ട് എന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു.....
അപ്പോഴാണ്.., ഞാൻ അടുത്ത് നിന്ന ഒരു കുട്ടി മരം ശ്രദ്ധിച്ചത്.. അതിന്റെ മണ്ടക്ക് വലിഞ്ഞു കേറാൻ നല്ല എളുപ്പമാണ് ,

💬 Comments

View all comments