0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1385
മരത്തിലേക്ക് ചാരി എന്റെ നഷ്ടമായ ഉറക്കം തേടാൻ തുടങ്ങി......... "" അപ്പൊ , അവളാ മാങ്ങ തിന്നില്ലായിരുന്നോ. !!!..... രാവിലെ മുതൽ ഇത് കയ്യിൽ കൊണ്ട് നടന്നിട്ടും ഞാനെന്താ ശ്രദ്ധിക്കെകുത്തിരുന്നേ....... !!!.... അപ്പൊ ഈ യക്ഷിയും രാവിലെ മുതൽ ഒരു ചെറിയ പഴവും കഴിച്ച് ഇരിക്കുകയാണോ....... !!!!!!! ..... അങ്ങനെയെങ്കിൽ എന്ത് കൊണ്ട് വിശന്ന് വലഞ്ഞിട്ടും അവളാ മാങ്ങ എനിക്ക് നീട്ടി........ അതും അവളെ ഉപദ്രവിക്കാൻ തുടങ്ങിയ , വീണിടത്തു നിന്നും ഉയർത്താൻ കൈപോലും കൊടുത്ത് സഹായിക്കാത്ത , മുറിവ് പറ്റിയ കാലുള്ള തന്നെ കാട്ടിൽ കൂടി ഓടിച്ച , ചെറിയ വിറകുകൾ എടുത്ത് വലുത് തന്നെക്കൊണ്ട് ചുമപ്പിച്ച , എനിക്കെന്തിനു അവളാ മാങ്ങ എറിഞ്ഞു തന്നു..................... ഇങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളായിരുന്നു എന്റെ മനസ്സിൽ........ . "" അതിനുള്ള ഉത്തരവും ഞാൻ തന്നെ കണ്ടെത്തി..... അവളെന്നോട് ചെയ്തത്തിനൊക്കെ ഞാൻ പ്രതികാരം ചെയ്യുമെന്ന് അവൾക്കറിയാം , അതൊഴിവാക്കാൻ എന്നെ തൃപ്തിപ്പെടുത്താൻ ഉള്ള അവളുടെ കാട്ടിക്കൂട്ടലുകളായെ എനിക്കതൊക്കെ തോന്നിയുള്ളൂ..... "" ഈ നാടകത്തിൽ ഒന്നും ഞാൻ വീഴില്ല മോളെ... നിനക്കുള്ള വിധി ഞാൻ നിശ്ചയിച് കഴിഞ്ഞു... ഇനി നീ എന്തൊക്കെ കാട്ടിക്കൂട്ടലുകൾ കാണിച്ചാലും എന്റെ മനസ്സിളകില്ല......... ... """ "" കോപ്പ് , അവളോടുള്ള ദേഷ്യത്തിൽ ആ മാങ്ങ എറിഞ്ഞു കളയണ്ടായിരിന്ന് , ഇപ്പൊ വിശന്നിട്ടു ഉറക്കവും വരണില്ല .... ഛെ............... """" " കുറെ നേരം , പല പൊസിഷനിലും മാറി മാറി ഇരുന്ന് ഞാൻ ഉറങ്ങാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു.... അവസാനം എപ്പോഴോ തളർന്നു കിടന്ന് ഞാൻ ഉറങ്ങി.., അവളുടെ കണ്ണുകൾ എന്നെത്തന്നെ നോക്കിയിരിക്കുകയാണെന്നറിയാതെ... ............ ?????? "" ഛെ , ഞാനെന്തിനാ വെറുതെ വിഷമിക്കണേ , അവന്റെ ജീവിതം തന്നെ നശിപ്പിച്ച എന്നോട് ഇതിൽ കൂടുതൽ മര്യാദയോടെയൊന്നും അവൻ പെരുമാറില്ലല്ലോ... "" പാവം... പകല് മുഴുവൻ അലഞ്ഞിട്ട് ഇപ്പൊ വിശപ്പ്‌ കാരണം ശെരിക്ക് ഉറങ്ങാൻ കഴിയുന്നുണ്ടാവില്ല..... """ ന്റെ ദേവീ.... . ഇതൊക്കെ ഞാൻ കാരണം ആണല്ലോ........... എല്ലാ സത്യവും നിനക്കറിയുന്നതല്ലേ...... ന്റെ രഞ്ജു ന് ഒരാപാത്തും വരുത്തരുതേ.... പകരം വേണേൽ എന്റെ ജീവൻ എടുത്തോ.... ഒരു ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള നാണക്കേട് ന്റെ രഞ്ജു അനുഭവിച് കഴിഞ്ഞു... ഇനിയും ആ പാവത്തിന് ദുഃഖങ്ങൾ കൊടുക്കല്ലേ.... അവന് വിധിക്കപ്പെട്ട എല്ലാ ചീത്തയും നീ എന്റെ തലയിൽ വച്ച് തന്നോളൂ............

💬 Comments

View all comments