0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1386
""" ചെയ്ത തെറ്റുകളെ ഓർത്ത് നെഞ്ച് പൊട്ടിക്കരയുകയായിരുന്നു അനൂജ അപ്പോൾ................ """ നമ്മടെ രാവണൻ പൂർണ്ണമായും ഉറക്കത്തിലേക് തെന്നി വീണു എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ മെല്ലെ , ഉച്ചയുണ്ടാക്കാതെ അവന്റെ അടുത്തേക്ക് ചെന്നു , .... "" പാവം, വെറും മണ്ണിൽ തല വെച്ചാ ഉറങ്ങുന്നേ , കൊട്ടാരം പോലത്തെ വീട്ടിൽ വിലകൂടിയ ബെഡിൽ എല്ലാ ആഡംബരങ്ങളോടെയും ഉറങ്ങണ്ടവനാ ഇന്നീ മണ്ണിൽ ദാരിദ്രനെപോലെ ചുരുണ്ട് കൂടി കിടക്കുന്നത്........ എല്ലാം താൻ കാരണം ആണെന്ന് ഓർത്തപ്പോൾ വീണ്ടും ചങ്കിൽ നിന്ന് ചോരപൊടിയുന്ന പോലെ തോന്നി അവൾക്ക്........ """ "" ആ കാഴ്ച കണ്ട് നിക്കാൻ ശേഷിയില്ലാത്ത അവൾ മെല്ലെ, അവനരികിൽ ഇരുന്നു , എന്നിട്ട് വളരെ പതുക്കെ അവന്റെ ഉറക്കം കളയാതെ തന്റെ മടിയിലേക്ക് അവന്റെ തല പൊക്കി വച്ചു....... ........... """ "" അപ്പോഴും ഇതൊന്നും അറിയാതെ ഗാഡ നിദ്രയിൽ ആയിരുന്നു രഞ്ജിത്ത്...... """ "" അവൾ മെല്ലെ അവന്റെ വീട്ടിയൊതുക്കാത്ത നീളൻ മുടിയിഴകളിൽ കൂടി വിരൽ ഓടിച്ചു..... , മെല്ലെ അവന്റെ തല മസ്സാജ് ചെയ്തുകൊണ്ടിരുന്നു..... """ "" അമ്മാ.... അമ്മാ.... "".......... രഞ്ജിത്ത് ഉറക്കത്തിൽ അമ്മയെ വിളിച്ചപ്പോൾ അവൾ പെട്ടെന്ന് ഞെട്ടി , ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്ന് അവൾ വടി പോലെ ഇരുന്നു......... """
" അഞ്ചു മിനിറ്റോളം അവൾ പേടിച്ചതേ ഇരിപ്പ് തുടർന്നു..... പിന്നീട് രഞ്ജിത്തിന്റെ ഭാഗത്ത്‌ നിന്നും അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ മാത്രമാണ് അവളുടെ ശ്വാസം നേരെ വീണത്....... "" "" തല മസാജ് ചെയ്തു കൊടുത്തപ്പോൾ അമ്മയെ ഓർമ്മ വന്ന് കാണണം..., അതായിരിക്കും ഇത്ര ഉറക്കത്തിലും ഉപബോധ മനസ്സ് അവനെക്കൊണ്ട് അമ്മയെ വിളിപ്പിച്ചത്...... '"" "" എല്ലാം താൻ കാരണം ആണെന്ന് ഓർത്തപ്പോൾ അവളുടെ കണ്ണിൽ നിന്ന് നയാഗ്ര വെള്ളച്ചാട്ടം പോലെ കണ്ണീർതുള്ളികൾ പുറത്തേക്ക് ഒഴുകി....., അവ അവന്റെ മേത്തു വീണ് അവന്റെ ഉറക്കം തടസ്സപ്പെടുത്താതെയിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു...... "" എരിഞ്ഞമരുന്നന്ന വിറക് കൊള്ളികളുടെ തീ കാഞ് , തന്റെ മടിയിൽ അവന്റെ തലയെ താലോലിക്കുന്നതോടൊപ്പം അവളുടെ ചിന്തകൾ മെല്ലെ പിന്നിലേക്ക് പോയി....... വ്യക്തമായി പറഞ്ഞാ "" ആ ദിവസം "" ., അവന്റെ ഭാഗിൽ നിന്ന് ആ സാധങ്ങൾ കണ്ടെടുത്ത ആ ദിവസത്തിലേക്......... ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️ """ ഡീ അനൂ..... നീ എന്തോ ബുക്ക്

💬 Comments

View all comments