Chapter Title : ?രാവണചരിതം 3 [LOVER]
എടുക്കാൻ ലൈബ്രറിയിൽ പോണെന്ന് പറഞ്ഞിട്ട്..... എന്തെ... പോണില്ലേ........................ """" ദിയയുടെ ഈ ചോദ്യത്തിൽ നിന്നാണ് എനിക്ക് സ്‌ട്രെങ്ത് ഓഫ് മെറ്റീരിയൽസിന്റെ ടെക്സ്റ്റ് ലൈബ്രറിയിൽ നിന്ന് എടുക്കണമെന്ന കാര്യം ഓർമ്മവന്നത്.......
"" ആ ഡീ , ഇപ്പൊ പോയി എടുക്കാം, നീ വരുന്നില്ലേ........ "" ഞാൻ എന്റെ ആത്മമിത്രമായ ദിയയെ കൂട്ടിന് വിളിച്ചു.........
"" ഇല്ല മോളെ , ഇപ്പൊ ശ്യാം വരും എന്നെ വിളിക്കാൻ , വിശന്നിട്ടും വയ്യാ , ഇന്ന് അവനെക്കൊണ്ട് ഒരു 4 മീറ്റ് റോൾ എങ്കിലും വാങ്ങിപ്പിക്കണം...... """ ..... പല്ലുമുഴുവൻ വെളിയിൽ കാണുന്ന ഇളിയോടെ അവൾ പറഞ്ഞു......
"" എന്നാ പിന്നെ ഇപ്പൊ തന്നെ എടുത്തേക്കാം, ഇനി നീക്കി വച്ചാ ആ ബുക്ക് എടുക്കൽ ഉണ്ടാവില്ല , ഇപ്പൊ തന്നെ ഒരാഴ്ചയായി മനസ്സിലോർക്കുന്നു അതെടുക്കാൻ...... .... ഞാൻ നേരെ ലൈബ്രറിയിലേക്ക് വച്ച് പിടിച്ചു...... """
" അനിത എന്ന ഒരു മൂഷേട്ടയാണ് ലൈബ്രറിയുടെ ഇൻ ചാർജ്.... ആ കെളവി എന്നെ കുറച്ച് നേരം അവിടെ നിർത്തി.... അവസാനം ബുക്ക് കിട്ടി.....
"" ഇത് കൊണ്ടോയി പഠിച്ചു മരിക്കാൻ ഒന്നുമല്ല , ഇപ്പൊ ഇത് കൊണ്ടോയി വച്ചാൽ എക്സാമിന്റെ തലേന്നെ തുറക്കൂള്ളൂ , എന്നാലും ഒരു മനസ്സമാധാനതിന് എടുക്കുന്നതാ........ അത്യാവശ്യം കട്ടിയുള്ള ആ ബുക്കും താങ്ങി നേരെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു.....
"" ക്ലാസ്സിന്റെ വരാന്ത വശത്തെ ജനലിൽ കമ്പിയൊന്നും ഇല്ല , വെറും ഗ്ലാസ് മാത്രം... വായു സഞ്ചാരത്തിന് വേണ്ടി അതെപ്പോഴും തുറന്നിടാണ് പതിവ്..... ""
"" ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പ് ആരോ ആ ജനല് ചാടി ഉള്ളിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു.... മുഖം കണ്ടില്ലെങ്കിലും, അതൊരു സ്ത്രീയാണ് എന്ന് മനസ്സിലായി... ഒരു പെണ്ണായതു കൊണ്ട് ആ 2-3 സെക്കന്റ് കൊണ്ട് അവളുടെ വെള്ള പുള്ളിയുള്ള മെറൂൺ നിറത്തിലുള്ള ടോപ് ഞാൻ സ്കാൻ ചെയ്തു വച്ചിരുന്നു......
"" എന്തെങ്കിലും ആവട്ടെ പുല്ല്..... """ ഞാൻ ആ ബുക്ക് ബാഗിലേക്ക് വക്കാൻ വേണ്ടി എന്റെ ബെഞ്ചിലേക് നടന്നു.... ,
"" ഹോ..... "" ഒരു ദീർഘ നിശ്വാസമെടുത് ആ കട്ടിയുള്ള ബുക്ക് ടേബിളിൽ വച് ഞാൻ എന്റെ സീറ്റിൽ ഇരുന്നു.....
"" ആ ബുക്ക് ബാഗിലേക്ക് വെക്കുന്നതിന്റെ ഇടയിൽ അതിൽ നിന്നെന്തോ കടലാസ് കക്ഷണം താഴേക്ക് വീണു......... ശേ...... ഇനി അതെടുക്കണമല്ലോ........ ""
"
💬 Comments
View all comments