Chapter Title : ?രാവണചരിതം 3 [LOVER]
കുട്ടിയെ ഇവിടെ ആരും ഒന്നും പറയില്ല, ഞാൻ വാക്ക് തരുന്നു….. പറയു , താനാണോ അത് ചെയ്തത് ………….........."""
പീറ്റർ സാറിന്റെ ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല , അന്നേരം മുഴുവനും എനിക്കവനോട് ദേഷ്യമായിരുന്നു.... ഒരു തെറ്റ് ചെയ്തിട്ട് , അതിൽ നിന്ന് രക്ഷപ്പെടാൻ ഒന്നും അറിയാത്ത എന്നെപ്പിടിച്ചു അതിൽ തിരുകിയ അവനോട് വെറുപ്പായിരുന്നു.... ......
""'എന്റെ, സാറേ … എനിക്കെന്താ വട്ടുണ്ടോ ഇയാളുടെ ബാഗിൽ ഇതുപോലത്തെ സാധങ്ങള് കൊണ്ടോയി ഇടാൻ… ഇല്ല സാർ ഞാനത് ചെയ്തിട്ടില്ല …............""""" ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു...... ..
""" എല്ലാം കഴിഞ്ഞവൻ അന്ന് ആ ബാഗും തൂക്കി പ്രിൻസിപ്പൽ മുറിയിലേക്ക് പോകുന്ന കാഴ്ച ഒരു നിർവികാരതയോടെ ഞാൻ നോക്കി നിന്നു..............
""" പിന്നീടുള്ള ക്ലാസ്സുകളിൽ ശ്രദ്ധിക്കാൻ എനിക്ക് ഒരു മൂഡ് ഉണ്ടായിരുന്നില്ല , മനസ്സ് മുഴുവൻ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു....
""" സാർ, ഞാനല്ല… ഈ നശിച്ചവളാ…… ഇവളാ എന്റെ ബാഗിൽ ഇതൊക്കെ കൊണ്ടിട്ടത്…......""" ...... എങ്ങനെ പറയാൻ തോന്നി എന്റെ മുഖത്തു നോക്കി അവനത്...... എന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്............. "" .... ഈ ചോദ്യങ്ങൾ എന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു..........
"""" എന്തായിരിക്കും, അവൻ എന്റെ പേര് പറയാൻ കാരണം...... """ ... ഒടുവിൽ ഈ ചോദ്യം മാത്രം ബാക്കി നിർത്തി മറ്റുള്ളവ ഞാൻ താത്കാലികമായി മായ്ച്ചു കളഞ്ഞു...............
""" ഇനി എന്നോട് വല്ല ദേഷ്യവും.... ഏയ്യ്..... നേരെ ചൊവ്വേ എന്നോട് ശെരിക്കും മിണ്ടിയിട്ട് കൂടിയില്ല , പിന്നല്ലേ എന്നോട് ദേഷ്യം........ ഇനി രക്ഷപെടാൻ ആരുടെയെങ്കിലും തലയ്ക്കു വച് കെട്ടാൻ നോക്കിയതാണോ............ അങ്ങനെയെങ്കിൽ എന്തിന് ഞാൻ............... """"
""" കുറച്ച് നേരം ഇങ്ങനെ ഓരോന്നും ആലോചിച്ചു നോക്കിയപ്പോഴാണ് , ഞാൻ മനപ്പൂർവം വിട്ടുകളഞ്ഞ ഒരു കാര്യം എന്റെ ഓർമ്മയിലേക് എത്തിയത്........
""" ക്ലാസ്സിൽ നിന്ന് ജനൽ വഴി ഇറങ്ങി പോയ പെണ്ണ് ആരായിരിക്കും....... """ എന്തിനായിരിക്കും അവൾ വേഗം ജനലിൽ കൂടി ഇറങ്ങി
💬 Comments
View all comments