0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1396
തന്നെ....... """ ഉച്ച കേട്ട് പിന്നിലേക്ക് തിരിഞ്ഞ് നോക്കിയ ഞാൻ ഒരുനിമിഷം ഷോക്ക് അടിച്ചപോലെ വിറങ്ങലിച്ചു നിന്നു..............
""" ഹലോ..... ഈ ലോകത്തൊന്നും അല്ലെ.... അനൂ..... """......... എന്റെ തോളത്തു പിടിച്ചവൾ കുലുക്കിയപ്പോഴാണ് ഞാൻ ആ ഞെട്ടലിൽ നിന്ന് ഒന്ന് മോചിതയായത്....... . "" നവീൻ ഏട്ടന്റെ ഒരേയൊരു പെങ്ങൾ നയന ആയിരുന്നു അത്.... മഹാദേവൻ അങ്കിളിന്റെ രണ്ടുമാക്കളിൽ ഇളയവൾ.......... """ """ അവളെ കണ്ട മാത്രയിൽ തന്നെ ഞെട്ടിയത് വേറൊന്നും കൊണ്ടല്ല അവളുടെ ആ ഡ്രസ്സ്‌ കണ്ടാണ്............ "" അതെ , വെള്ള പുള്ളികൾ ഉള്ള മെറൂൺ ടോപ്.......... """"""""" "" അനൂ.... മിഴിച് നിക്കാതെ പോയി ചായ എടുത്തേ...... .. ""...... അമ്മയുടെ ആജ്ഞക്ക് ഞാൻ യന്ത്രം പോലെ തലയാട്ടി....... """ "" അനൂ.... നിക്ക് ഞാനും വരുന്നു ... എനിക്കും ചായ ഇടാൻ ഒക്കെ പഠിക്കണം..... ... """ നയനയും എന്റെ കൂടെ അടുക്കളയിലേക്ക് വന്നു...... "" അപ്പൊ ഇവളാണോ , എന്റെ രഞ്ജുവിന് പണി കൊടുത്തത്..... ഇവൾ ഞങ്ങളുടെ കോളേജിൽ തന്നെയാ പഠിക്കുന്നത്.., പക്ഷെ ഒരു കുഴപ്പം മാത്രം ഇവൾ ഞങ്ങടെ സീനിയർ ആണ്..... എന്നേക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട് ഇവൾക്ക്...... എന്തിന് ഇവൾ ഇമ്മാതിരി പണി ഒപ്പിച്ചു............ """ "" അനൂ..... ചായ ഇടുന്നില്ലേ.......... """ ചായപാത്രം കഴുകി അതും കയ്യിൽ പിടിച്ചു ആലോചിച് നിന്ന എന്നെത്തേടി അവളുടെ ചോദ്യം എത്തി....... "" ആ ..... "" ഒന്ന് മൂളി ഞാൻ ആ പാത്രത്തിൽ വെള്ളം നിറച്ചു അടുപ്പത്തു വച് സ്റ്റവ് ഓൺ ആക്കി ,...... "" അവൾ ഞാൻ ചെയ്യുന്നത് ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു........ """ "" നായനാ..... ഇന്ന് കോളേജിൽ വന്നില്ലേ......... ഇന്ന് കണ്ടില്ലല്ലോ.... .. ഞാൻ അവൾ തന്നെയാണ് അതെന്ന് ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി.......... "" ആ..... വന്നിരുന്നല്ലോ...... ഞാൻ കുറച്ച് നേരത്തെ വീട്ടിലേക്ക് പോയി...., അതായിരിക്കും കാണാതിരുന്നേ.............. അവൾ പറഞ്ഞു.... "" അപ്പൊ ഇവൾ നേരത്തെ വീട്ടിലേക്ക് പോയി.... അതായിരിക്കും ഞാൻ നോക്കിയിട്ട് കാണാതിരുന്നത്....... """ "

💬 Comments

View all comments