Chapter Title : ?രാവണചരിതം 4 [LOVER]
വരുന്ന വയറുവേദന ആണെന്നും ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്........ അപ്പോഴൊക്കെ എനിക്കതിനെ പറ്റി വലിയ ധാരണ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഈയടുത് ബിയോളജിയിൽ ഇതിനെ പറ്റി പഠിച്ചു.... ഇപ്പോഴും കാര്യമായി ഇതിനെ പറ്റി അറിയില്ലെങ്കിലും കുറച്ചൊക്കെ അറിയാം...... ""............... അവൻ എല്ലാം ഒരു നിസ്സാര ഭാവത്തിൽ പറഞ്ഞു നിർത്തി.............
"" എനിക്കപ്പൊ അവനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നി....... ഇത്ര ചെറുപ്പത്തിൽ തന്നെ എന്തൊരു പക്വതയാണ് ഈ കുട്ടിക്ക്..... ..... അത്രയും ആളുകൾ അവിടെ ഉണ്ടായിരുന്നിട്ടും അവൻ അത് രഹസ്യമായി ബാഗിൽ ആരും കാണാതെ എനിക്ക് കൊണ്ട് വന്ന് തന്ന കാര്യം ഞാൻ വീണ്ടും ഓർത്തു.... ചെറുപ്പത്തിൽ തന്നെ ഈയൊരു വിദ്യാഭ്യാസം തെറ്റെല്ലാത്ത രീതിയിൽ അവൻ ഉൾക്കൊണ്ടിരിക്കുന്നു...... ഇവന്റെ ഈ തിരിച്ചറിവും , ഇവന് മനസ്സിലായ പോലെ എല്ലാ ആൺകുട്ടികളും തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായേനെ...............
"" ചേച്ചീ..... കഴിക്കുന്നില്ലേ......... "......... ഇതൊക്കെ ചിന്തിച് വേറെ ഏതോ ലോകത്ത് ഇരുന്ന ഞാൻ അവന്റെ വിളിയിലാണ് തിരികെ എത്തിയത്.........
"" അന്ന് ആ ബിരിയാണി തിന്ന് തീരുന്നത് വരെ ഞാൻ അവനെത്തന്നെ നോക്കി ഇരിപ്പായിരുന്നു...... അവന്റെ ആ ഭംഗിയുള്ള ചിരി.. നക്ഷത്രങ്ങൾ ചിതറുന്നത് പോലെ... .... അത് എത്ര നേരം നോക്കിയിരുന്നിട്ടും എനിക്ക് മതിയായില്ല...........
"" ചേച്ചി കഴിച്ചുതീർന്നില്ലേ ഇതുവരെ...... ""........ ഞാൻ നോക്കുമ്പോ അവന്റെ പ്ലേറ്റിൽ ഉള്ള റൈസ് മൊത്തം അവൻ തീർത്തിരുന്നു......
"" ഒന്നൂടെ പറയട്ടെ മോനൂ..... "".............. ഞാൻ അവനോട് ചോദിച്ചു....
"" ആയ്യോാ... മതിയായി ചേച്ചി........... ""......... തന്റെ കഴിപ്പ് നിർത്തി അവൻ പറഞ്ഞു.....
"" എനിക്കും പിന്നെ കഴിക്കാൻ തോന്നിയില്ല , ഞാനും മതിയാക്കി............. ""....
"" ചേച്ചിയും നിർത്തിയോ...... ""
"" മതിയായി ടാ , വയറു നിറഞ്ഞു........... "".......
" ഞാൻ പിന്നെ ഓറഞ്ച് ജ്യൂസ് സ്ട്രോ ഒന്ന് ആഞ്ഞു വലിച്ചു....... ""
"" ഏഹ്ഹ്... ഹോ...... ""........ അതിന്റ തണുപ്പ് കൊണ്ട് ഞാൻ ചുമ നിർത്താൻ കുറച്ച് പാട് പെട്ടു......
"" എന്ത് പറ്റി ചേച്ചീ.......... ""............ അവന്റെ വാക്കുകളിലെ ആത്മാർത്ഥതയും കളങ്കമില്ലാത്ത
💬 Comments
View all comments