Chapter Title : ?രാവണചരിതം 4 [LOVER]
ചിന്തകൾ രാജിയെ അവളുടെ ഒപ്പം ചെല്ലാൻ പ്രേരിപ്പിച്ചു........
"" അമ്മേ ........ എന്തേലും കഴിക്കാൻ എടുത്തേ..... വിശന്നിട്ടു വയ്യ....... "".................. റോസ് വിളിച്ച് കൂവിയപ്പോ തന്നെ ആവി പറക്കുന്ന പുട്ടും കടലക്കറിയും ആയി ആ അമ്മ അങ്ങോട്ടേക്ക് എത്തി..........
"" വിളമ്പി വച്ചപ്പോ ആർത്തിയോടെ തന്റെ മുന്നിൽ ഇരുന്ന് തിന്നുന്ന മകളെ കണ്ടപ്പോ ആ മാതൃഹൃദയം നിറഞ്ഞു................
" എന്ത് മാജിക്കാ നീ ചെയ്തേ എന്ന അമ്മയുടെ നോട്ടത്തിന് ഒന്ന് കണ്ണിറുക്കി കാണിച്ചതല്ലാതെ റോസ് ഒന്നും പറഞ്ഞില്ല....... """"........
"" കഴിച്ചൊക്കെ കഴിഞ് കുറച്ച് നേരം ആ അമ്മയും 2 മക്കളും കൂടി കുറച്ച് നേരം തമാശയൊക്കെ പറഞ്ഞിരുന്നു................ അവസാനം രാജിയെ ഉന്തിത്തള്ളി കുളിക്കാൻ കേറ്റിയതും റോസ് തന്നെയാണ്...... അതിനും അവൾ ഉപയോഗിച്ചത് രാജിയുടെ ലഹരി തന്നെയാണ്...
"" ഡീ പെണ്ണെ......, സത്യം പറയടീ എത്ര നാളായി കുളിച്ചിട്ട് .... ""..............
"" അതിന് തലയും കുമ്പിട്ട് ഇരുന്ന് രാജി വിരൽ ഉയർത്തി നാണത്തോടെ 2 എന്ന് കാണിച്ചു........... " കരച്ചിലിന്റെ ഇടക്ക് കുളിക്കാൻ പോലും വിട്ടുപോയിരുന്നു ആ പാവം....
"" ചുമ്മാതല്ല ...... നാറീട്ട് വയ്യ...... പോയി കുളിക്കടി....... ദേ ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ.... അവൻ തിരികെ വരുമ്പോ ഈ നാറിയ മേലായിട്ട് ചെന്നാലുണ്ടല്ലോ.... അടുത്ത ട്രെയിനും പിടിച്ച് ചെക്കൻ നാട് വിടും മോളേ... ...... പിന്നെ വേണേൽ കുളിച്ചൊരുങ്ങിയൊക്കെ നിന്നാ............................ """.......
"" പോടീ പട്ടീ..... ""......... അടുത്തത് അവൾ പറയാൻ പോകുന്നത് A ആയതിന്റെ പേരിൽ അവളുടെ തലക്കിട്ടു ഒരു കൊട്ടും കൊടുത്ത് രാജി ചിരിയോടെ ബാത്റൂമിലേക് ഓടി...................
"" അവളുടെ ആ പഴയ പ്രസരിപ്പും, സന്തോഷവും തിരികെ കണ്ടപ്പോഴാ റോസിന് ഒരു സമാധാനം കിട്ടീത്..... എത്ര നാള് ഇതിന്റെ ആയുസ്സ് ഉണ്ടാവും എന്നൊന്നും അറിയില്ല ,, പക്ഷെ .... തന്റെ കൂട്ട് കാരിയെ ദുഃഖങ്ങൾക്ക് വിട്ട് കൊടുക്കാൻ റോസ് ഒരുക്കമല്ലായിരുന്നു............
"" കുളിച്ചൊരുങ്ങി രാജി കണ്ണാടിയിൽ മുന്നിൽ തന്റെ സൗന്ദര്യം നഷ്ടമായില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു അപ്പോൾ.......
"" ആ.... കുറഞ്ഞൊന്നും പോയിട്ടില്ല....
💬 Comments
View all comments