0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 820
പേജ് കഴിഞ്ഞപ്പോ അവൾ മറിക്കുന്നത് നിർത്തി........... ഇടത് വശത്തെ താളിൽ ഏതോ ടൂർണമെന്റ് ജയിച്ചു നിക്കുന്ന കോളേജ് ടീം ..... അതിന്റെ ഒത്ത നടുക്ക് ട്രോഫിയും ഉയർത്തിപിടിച്ചു തലയുയർത്തി നിക്കുന്ന രഞ്ജിത്ത്... എല്ലാരും കൂടെ അവനെ പൊക്കി പിടിച്ചിരിക്കുകയാണ് ആ ഫോട്ടോയിൽ......... " ഒരു ചുവന്ന ജേഴ്സി അണിഞ് നിറ പുഞ്ചിരിയോടെ ട്രോഫിയും ഉയർത്തി നിക്കുന്ന അവനെ കണ്ടപ്പോ അവളുടെ ഹൃദയത്തിന്റെ എതോ കോണിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.......... മെല്ലെ ആ കണ്ണിൽ നിന്ന് ഉറവ പൊട്ടിയ പോലെ കണ്ണീർ ഒഴുകാൻ തുടങ്ങി.........................""" എവിടെയാ മോനൂ നീയ്........ എവിടാണെങ്കിലും വേഗം വരണംട്ടോ ,,,, കൊതിയാവാ നിന്നെ കാണാൻ ........ ന്റെ കൃഷ്ണാ..... ഒരാപാത്തും വരുത്താതെ വേഗം ഇങ്ങോട്ടെത്തിക്കണേ അവനെ............... ""....................................... <<<<<<<<<<<<<<<<<<<<<<<<<<<<< """ ഇന്നേക്ക് 5 ദിവസം തികയുന്നു ഈ കാട്ടിൽ........ അരുവിയിൽ നിന്ന് കുടിക്കാൻ വെള്ളവും ദിവസവും പേരറിയാത്ത കൊറേ പഴങ്ങൾ വലിച് വാരി തിന്നുന്നത് കൊണ്ടും ജീവൻ നിലനിന്നു പോവുന്നു... വന്ന് വന്ന് ഇപ്പൊ തേടിപ്പിടിച്ചുകഴിക്കുന്നത് വിഷമാണോന്ന് പോലും നോക്കാറില്ല... കിട്ടിയത് തിന്നും.............. എല്ലാ ദിവസവും രാത്രി കത്തിക്കാനുള്ള വിറക് ചുള്ളികൾ ഒക്കെ ഞാൻ ഓരോ മരത്തിൽ നിന്ന് ഓടിച്ചു താഴെക്കിടും, അവൾ ഒരു കഴുതയെ പോലെ അതെല്ലാം വലിച്ചു അരുവിയുടെ തീരത്തെ ഇപ്പോഴത്തെ ഞങ്ങളുടെ വാസസ്ഥലത്ത് എത്തിക്കും...................... "" ഇവിടെ വന്ന് കേറിയപ്പോ ഉണ്ടായിരുന്ന അവളുടെ നിറമൊക്കെ പോയി... ഇപ്പൊ കറുത്ത് കരുവാളിച് ക്ഷീണിച് ഒട്ടി ഒരു പട്ടിണി കോലം ആയിരിക്കുന്നു.... എങ്ങനെ ആവാതിരിക്കും.... കഴിക്കാൻ കിട്ടുന്നതിൽ 80 % ഞാൻ എടുത്തിട്ട് ബാക്കി 20 മാത്രേ അതിന് കൊടുക്കൂ..... .............. പിന്നെ ഈ കാട്ടിൽ കണ്ണാടിയൊന്നും ഇല്ലാത്തത്തിന്റെ പേരിൽ എന്റെ രൂപം ഇപ്പൊ എങ്ങനെയെന്ന് എനിക്ക് പോലും അറിയില്ല ........... രാത്രിയിലെ കൊടും തണുപ്പിൽ ഞാൻ ഇല കൊണ്ട് മറച്ച കൂടിൽ കഴിയുമ്പോ , ആ എല്ല് പോലും വിറക്കുന്ന തണുപ്പിൽ അവള് പുറത്ത് ആ വെറും മണ്ണിൽ വിറച് കിടന്ന് ഉറങ്ങുന്നത് കണ്ട് സന്തോഷത്തോടെയേ ഞാൻ അന്തിയുറങ്ങാറുള്ളു. ............................"""""""" "" ഡീ....... ശവം പോലെ കിടക്കാതെ എഴുന്നേറ്റ് വാ......... '"............... ഒരു ചെറിയ വിറക് കഷ്ണം കൊണ്ട് , തളർന്നു കിടന്ന് ഉറങ്ങുന്ന അവളെ ഞാൻ തട്ടി ................. """ പെട്ടെന്ന് ഞെട്ടി കണ്ണൊക്കെ മിഴിച് അവൾ എഴുന്നേറ്റിരുന്നു...... "" "" ഞ്ഞം ഞ്ഞം

💬 Comments

View all comments