0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 822
എന്താ വരുന്നതെന്ന് കാണേണ്ട കാര്യമില്ലല്ലോ. ......... അപ്പോഴേക്കും ആ കരിവീരൻ ആന... അത് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു............ """ ഓട് ശവമേ...... ""......... എന്നെയും നോക്കി നിന്ന അവളെ ഒരൊറ്റ തള്ള് പിന്നിൽ നിന്ന് കൊടുത്തിട്ട് ഞാൻ എന്റെ ജീവനും കൊണ്ട് തിരിഞ്ഞു നോക്കാൻ നിക്കാതെ പാഞ്ഞു ..................... എനിക്ക് തൊട്ട് പിന്നാലെ ഞൊണ്ടി ഞൊണ്ടി അവളും... .... അതിനും പിന്നിൽ ഞങ്ങളെ തേടി ആ ഗജവീരനും..... """ മരണപ്പാച്ചിലിൽ ശ്വാസം പോലും വിടാതെ ഞാൻ ഓടി ... ..... വയ്യ ........ ഇനി ഓടാൻ വയ്യാ....... വായിൽ നിന്നും പത വരുന്ന വരെ ഞാൻ ഓടി.... ............. ഇനിയും ഓടുന്നത് മണ്ടത്തരമാണ്., ഇനിയും ചത്തു കിടന്ന് ഓടിയാൽ വൈകാതെ ഞാൻ തളർന്നു വീഴുo അവൻ എന്നെ ചവിട്ടി മെദിക്കും . . ഒടുവിൽ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് മുന്നിൽ കണ്ട ഒരു വൃക്ഷത്തിലേക്ക് വലിഞ്ഞു കേറി ..... അണ്ണാനെ പോലും തോൽപ്പിക്കുന്ന രീതിയിൽ ചാടി വലിഞ്ഞു കേറി ഞാൻ ഒരു ചില്ലയിൽ ഇരിപ്പുറപ്പിച്ചു................. അപ്പോഴേക്കും അവൻ എന്നെത്തേടി ആ മരത്തിന്റെ തൊട്ട് താഴെ എത്തിയിരുന്നു .......... """ തുമ്പിക്കൈ ഒക്കെ ഒന്ന് ചുഴറ്റി , ചെവി പോലും പൊട്ടുന്ന ശബ്ദത്തിൽ അലറിയും അവൻ ആ മരത്തിനു വട്ടം നടന്നു......... ഇടക്ക് തന്റെ കൊമ്പും തലയും കൊണ്ട് ആ മരം ഇളക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും , "" നീയല്ല നിന്റെ തന്ത വന്നാൽ പോലും ഞാൻ അനങ്ങില്ലാടാ എന്ന് വെല്ലുവിളിച്ചും കൊണ്ട് ആ മരം നെഞ്ചും വിരിച് നിന്നു............... ഏത് നിമിഷവും താഴേക്ക് വീഴാം എന്ന് ഉറപ്പിച്ചു ശ്വാസം അടക്കി പിടിച് ഞാനും...........................................
""" അര മണിക്കൂറോളം അവൻ അവിടെ ചുറ്റിപ്പറ്റി നിന്ന് ആ മരം തള്ളിവീഴ്ത്താൻ ഉള്ള ശ്രമം തുടർന്നെങ്കിലും...., ഒടുവിൽ , തോൽവി സമ്മതിച് മുന്നോട്ട് നടന്നു നീങ്ങി........ .............. "" അപ്പൊ മാത്രേ എന്റെ ശ്വാസം നേരെ വീണുള്ളു...., ..... എന്നെ അവനിൽ നിന്നും രക്ഷിച്ച ആ വൃക്ഷത്തേ ഞാൻ ഇറുക്കി പുണർന്നു................... അവൻ മുന്നോട്ട് നടന്നു നീങ്ങിയിട്ടും കൊറേ നേരം കഴിഞ്ഞാണ് ഞാൻ ആ മരത്തിൽ നിന്നും താഴേക്ക് ഇറങ്ങിയത്............................... "" അവൻ എന്തിന് എന്നെ മാത്രം ലക്ഷ്യം വച് കൊണ്ട് വന്നു..... "?????? എന്ത് കൊണ്ട് അവളുടെ പിന്നാലെ പോയില്ല...???????........

💬 Comments

View all comments