Chapter Title : ?രാവണചരിതം 5 [LOVER]
"" അവളുടെ തലമുടിയിൽ പിടിച്ചു വലിച് നോക്കിക്കൊണ്ടാണ് അവര് തുടങ്ങിയത്........,, എനിക്ക് നേരിടേണ്ടി വന്ന സ്ഥിതി കണ്ടിട്ടാവും തീരെ താല്പര്യമില്ലെങ്കിലും അവള് നിന്ന് കൊടുക്കുന്നുണ്ട്...... അവരുടെ വിരലുകൾ അവളുടെ തലയിലും മുഖത്തും ഓടി നടന്നു........ അവരുടെ വിഭാഗത്തിൽ ഉള്ള എല്ലാരേക്കാളും നിറം ഉള്ളത് കൊണ്ടാവണം അവളെ മൊത്തത്തിൽ ആ കിഴവി എന്തോ അത്ഭുതവസ്തു കണ്ടത് പോലെ നോക്കുന്നത്.. ...............................................
""" ഞങ്ങളെ അടി മുടി പരിശോധിച്ച ശേഷം അവര് വീണ്ടും എന്തോ ഉരുവിട്ടു...... ......... അത് കേൾക്കേണ്ട താമസo കുറച്ച് ആളുകൾ ഞങ്ങളെ കുറച്ച് മാറി ഒരു സ്ഥലത്ത് വെറും മണ്ണിൽ കൊണ്ട് പോയി ഇരുത്തി....................
"" ഞങ്ങളെ നടുക്ക് ഇരുത്തിയ ശേഷം , അവരുടെ കുലത്തിൽ ഉള്ള ആളുകളൊക്കെ വട്ടം കൂടി നിന്ന് ഞങ്ങളെ സൂക്ഷിച്ചുനോക്കാൻ തുടങ്ങി........ , അങ്ങനെ അവരുടെ മുന്നിൽ പ്രദർശന വസ്തുവായി ഞങ്ങൾക്ക് ഇരുന്ന് കൊടുക്കേണ്ടി വന്നു.......................
5 വയസ്സോളം തോന്നിക്കുന്ന കുറച്ച് കുട്ടികൾ ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു........ അതിൽ ഒരുത്തൻ അവനെ കുഞ്ഞ് കൈ കൊണ്ട് എന്റെ തലമുടി ഒന്ന് തടവി.... ചെറിയ കുട്ടിയായത് കൊണ്ട് ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു......... എന്നാൽ അടുത്ത നിമിഷം അവിടുത്തെ കുട്ടികളും, വലിയവരും എല്ലാം കണക്കാണെന്നു എനിക്ക് മനസ്സിലായി...... എന്റെ തലമുടി പറിച്ചെടുത്താണ് ആ കുട്ടിപ്പിശാശ് ഓടിപ്പോയത്........ അത് കണ്ടപ്പോ അവിടെ കൂടി നിന്നവരൊക്കെ ഒരു പ്രത്യേക രീതിയിൽ ചിരിക്കാൻ തുടങ്ങി.........................
""" 2 മണിക്കൂറോളം ഞങ്ങളെ പ്രദർശന വസ്തുവാക്കി ഇരുത്തിയ ശേഷം , നേരത്തെ വന്ന കിഴവി രണ്ട് കയ്യിലും എന്തോ സാധനവുമായി അങ്ങൊട് വന്നു.............. തൊട്ടടുത്തെത്തിയപ്പോഴാണ് അത് രണ്ട് പാത്രങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായത്...... കട്ടിയുള്ള ഏതോ മരത്തിന്റെ തോട് കൊണ്ട് ഉണ്ടാക്കിയെടുത്തവ................ അവരത് ഞങ്ങളുടെ മുന്നിൽ കൊണ്ട് വച്ചു.................... ഇളം തവിട്ട് നിറത്തിൽ ഉള്ള എന്തോ കുറച്ച് മണികൾ അതിൽ വെള്ളത്തിൽ കുതിർത്തി ഇട്ടിരിക്കുന്നു.................. അതിലേക്കും നോക്കി നിന്ന ഞങ്ങളോട് അതെങ്ങനെ കുടിക്കണം എന്ന് ആംഗ്യത്തിലൂടെ അവര് കാട്ടി തന്നു................ വല്ല വിഷവും കലക്കിതന്നതാണോ ഇനി.......
💬 Comments
View all comments