Chapter Title : ?രാവണചരിതം 5 [LOVER]
നടന്നിട്ട് വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കി..., അതിന്റെ അർത്ഥം അവരെ അനുഗമിക്കാൻ ആണെന്ന് മനസ്സിലായപ്പോ കീ കൊടുത്ത് വിട്ട പാവ പോലെ ഞങ്ങൾ അവരുടെ പിന്നാലെ പോയി............................ ഒരു കുടിലിന്റെ മുന്നിൽ എത്തിയപ്പോ അവര് ഞങ്ങളോട് അതിൽ കേറിക്കോളാൻ പറഞ്ഞു....... ഞങ്ങൾ അതിന്റെ ഉള്ളിൽ കേറിയപ്പൊ രണ്ട് ചെറിയ വീപ്പക്കുറ്റികളിൽ കുടിക്കാനായി എന്തോ ഞങ്ങൾക്ക് കൊണ്ട് തന്നു..., ഇന്നിനി വേറൊന്നും തിന്നാൻ കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് അവര് കോണ്ട് വന്നത് തരിപോലും ബാക്കിവയ്ക്കാതെ ഞങ്ങൾ കുടിച്ചു...... നേരിയ കയ്പ്പ് ഉണ്ടെങ്കിലും , ഒരു പ്രേത്യേക രുചി... പിന്നെ, ഞങ്ങളുടെ മുഖത്ത് നോക്കി ആക്കിയുള്ള ഒരു ചിരിയും ചിരിച് ആ പെണ്ണ് അവിടെ നിന്നും ഇറങ്ങിപ്പോയി.......................
"" നേരത്തെ കുടിച്ച സാധനത്തിൽ ലഹരി ഉണ്ടായിരുന്നെന്ന് അടുത്ത നിമിഷം വന്ന കുഴച്ചിലിൽ മനസ്സിലായി............
3 പേർക്ക് കഷ്ടി നിക്കാൻ ഇടമുള്ള ആ കുടിലിൽ നിലത്ത് ഒരു മരക്കട്ട വച്ചിട്ടുണ്ട് ., കാലുകൾ ഒന്നും ഇല്ലെങ്കിലും, ചെറിയൊരു കട്ടിൽ..., അതിലാണേൽ ഒരാൾക്ക് തന്നെ നേരെ ചൊവ്വേ കിടക്കാൻ പറ്റില്ല...,....... ഞാൻ വേഗം അതിൽ സ്ഥാനം പിടിച്ചു........... പിന്നെ അവൾക്ക് ആ മണ്ണിൽ ഇരിക്കുകയെ നിവർത്തി ഉളളൂ....................
"" ഒരു തരം തരിപ്പ് തലയിലേക്ക് എത്തിയപ്പോ ഞാൻ മേലോട്ട് നോക്കി അങ്ങനെ ഇരുന്നു.............
""" രഞ്ജു..................... ""................. ആടിക്കുഴഞ്ഞുള്ള അവളുടെ വിളി..............
"" എന്താടി ശവമേ.... കിടന്ന് വാ പൊളിക്കുന്നെ..... ""..................... എന്റെ നാവും കുഴഞ്ഞുതുടങ്ങി.....
""" ഇനി ഈ കാട്ടിൽ ഇവരിൽ ഒരാളായി ജീവിക്കാനായിരിക്കും വിധി....... ""..................... അവള് പിന്നെയും എന്തോ പിച്ചും പേയും ഒക്കെ പറയാൻ തുടങ്ങി..........
"" നീ ഇവടെ കിടന്ന് നരഗിച്ചോ.... നാളെ ഇവര് നിന്നെ വെട്ടി കറിയാക്കില്ലെന്ന് ആര് കണ്ടു........ ""................... ഇതിന് മുമ്പ് രണ്ട് മൂന്ന് തവണ മദ്യപിച്ചതിന്റെ പേരിൽ എനിക്ക് കുറച്ചെങ്കിലും കണ്ട്രോൾ ഉണ്ടായിരുന്നു................
"" ഇവിടെ കിടന്ന് മരിക്കുന്നതിന് മുന്നേ എനിക്ക് നിന്നോട് കുറച്ച് സത്യങ്ങൾ പറയണം..കേട്ടോടാ.. മാടാ.......... "".......................
"" ഇത് കേട്ടപ്പോൾ ആ അവസ്ഥയിലും ഞാനൊന്ന് ഞെട്ടി....... ഇവളിത് എന്താണ്
💬 Comments
View all comments