0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1132
.. ബാക്കിയൊക്കെ അത് കഴിഞ്ഞ് ആലോചിക്കാം """........................................... ................ """" അതല്ല അളിയാ..., ഞാനീ പഠിപ്പൊക്കെ അങ്ങ് നിർത്തി................. """"" പഠിപ്പ് നിർത്തിയാ നിന്നെ ഞാൻ കൊല്ലും....... ""............................................................... ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിന്റെ മുമ്പ് തന്നെ വായിൽ എനിക്കുള്ള ഭീഷണിയും കയ്യിൽ ഒരു ട്രേയിൽ ചായയും കപ്പവറുത്തതുമായി രാജി അങ്ങോട്ടേക്കെത്തി............. """"""" എന്റെ മോനിപ്പോ കൂടുതലൊന്നും ചിന്തിച്ചു കൂട്ടണ്ടാട്ടോ...... ക്ഷീണമൊക്കെ മാറിയിട്ട് മര്യാദക്ക് കോളേജിൽ വന്നോണം ഇല്ലേൽ വച്ചേക്കില്ല ഞാൻ.... ആ..... """............. ചായയൊക്കെ അവിടെ വച്ചിട്ട് എന്റെ തോളത്തൊന്ന് മെല്ലെ തട്ടിക്കൊണ്ടവൾ പറഞ്ഞു... '"" അതാണ് വേണ്ടത്.... പഠിപ്പ് വിട്ടൊരു കളിയും വേണ്ടാ.. ഞാനിവനെ ഉപദേശിക്കുവായിരുന്നേ....... """............................... കപ്പവറുത്തത്തിന്റെ പാത്രം രാജി വച്ചപ്പോ തന്നെ കൈക്കലാക്കി അജു പറഞ്ഞു.... """ ഉവ്വ.... നീ കൂടുതൽ ഉപദേശിച്ചു നന്നാക്കണ്ടാട്ടോ.... ഇവനേ ഞാൻ നോക്കിക്കോളാ..........."!...................................... ഒരു കപ്പ് ചായ എനിക്കെടുത്തു തരുന്നതിന്റെ ഇടയിൽ അജുവിനുള്ള മറുപടി കൊടുക്കാനും രാജി മറന്നില്ല............... """ അതല്ല................. ഇനി എന്റെ വീട്ടുകാരുടെ ചിലവിൽ പഠിക്കാൻ എനിക്ക് പറ്റൂല്ല...,.......""".....
""" അതിന് നിന്നെ അവരല്ലല്ലോ ഇനി നോക്കാനും പഠിപ്പിക്കാനും പോവുന്നെ... ഞാനല്ലേ.... """................................................................... വീണ്ടും ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി രാജി.... """"" അതൊന്നും ശെരിയാവൂല്ല ചേച്ചി... അല്ല രാജി ....., എനിക്കിനി പഠിക്കാനുള്ള മൈൻഡ് ഒന്നുമില്ല ... ഞാൻ വേറെന്തെങ്കിലും ജോലി വല്ലതും നോക്കിയാലോ എന്നാ ആലോചിക്കുന്നേ......... """"" പിന്നേ ..... ഒരു ഡിഗ്രി പോലും ഇല്ലാണ്ട് ചെന്നാ നിനക്ക് ഇപ്പൊ സുന്ദർ പിച്ചെ ഗൂഗിളിൽ ജോലി തരും .. ........... ആദ്യം നീ എഞ്ചിനീയറിംഗ് തീർക്കാൻ നോക്ക് 1 വർഷം കൂടിയല്ലേ ഉളളൂ.... അത് കഴിഞ്ഞിട്ട് പോവാ ജോലിക്ക്,,,,,, അല്ലേ അജൂ.......... """....................................... പറഞ്ഞു നിർത്തി അവൾ അജുവിനെ നോക്കി.. ഉള്ള കപ്പവറുത്തത് മുഴുവൻ വായിൽ നിറച്ചിട്ട് ഒന്നും മിണ്ടാൻ പറ്റാതെ അവൻ തലകുലുക്കുന്നത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു...... അവന്റെ സ്വഭാവം നല്ലോണം അറിയാവുന്നത് കൊണ്ട് എനിക്ക് വല്യ അത്ഭുതമൊന്നും തോന്നിയില്ല...... """"" അത് മുഴുവൻ നീ തന്നെ കഴിച്ചോ.... ഇവിടെ ആരും

💬 Comments

View all comments