0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1134
പോട്ടെ..., നീ തുടങ്ങിക്കോ.................... """.......................................... എന്നെ രാഘവേട്ടന് പരിചയപ്പെടുത്തി തന്നിട്ട് അവൻ വേഗം അവിടുന്ന് പോയി... """ അടുക്കളയോട് കൂടിയ ഒരു ചെറിയ കട , അതിന്റെ മുന്നിൽ കുറച്ച് ടേബിൾ നിരത്തിയിട്ടുണ്ട്....,, അത്യാവശ്യം തരക്കേടില്ലാത്ത സെറ്റപ്പ് .............. പിന്നീടെനിക്ക് നേരെ നിന്ന് ശ്വാസം വിടാനുള്ള സമയം ഉണ്ടായില്ല.... കടയിലെ തിരക്ക് കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി...,,, സ്ഥിര യാത്രക്കാർക്ക് പുറമെ,, അവിടുത്തെ ഫുഡ്‌ കഴിക്കാൻ വേണ്ടി മാത്രം അങ്ങോട്ട് വരുന്ന കൊറെപേരും ഉണ്ടായിരുന്നു.... എല്ലാവരോടും ഉള്ള രാഘവേട്ടന്റെ അടുപ്പം കണ്ടപ്പോ ഞാൻ അതിശയിച്ചു പോയി, അയാളുടെ കടയിലെ ഇത്രയധികം കച്ചവടത്തിന്റെ രഹസ്യം , ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം ഓരോരുത്തരോടും ഉള്ള അയാളുടെ ആ പെരുമാറ്റം ആണെന്ന് അതികം വൈകാതെ എനിക്ക് മനസ്സിലായി..................... """"" 6 മണിതൊട്ട് ഓടി നടക്കുന്നതാ ഞാൻ ,,, ഇതുവരെ ഒന്ന് നേരെ നിക്കാൻ പോലും സമയം കിട്ടീട്ടില്ല , തിരക്കോട് തിരക്ക്..., ഇതിന്റെ ഇടയിൽ ഞാനൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം തന്നെ ഞാൻ വിട്ട് പോയി........... """ രഞ്ജിത്തേ...., ഇന്നത്തേക്ക് ഇത്രയും മതി , വാ എല്ലാം എടുത്ത് വക്കാം..... """""............. അവസാനം രാത്രി 2 മണി ആയപ്പോഴാണ് ഞാൻ കേൾക്കാൻ കൊതിച്ചു നിന്ന ആ വാക്കുകൾ അയാൾ പറഞ്ഞത്..... പിന്നെ ആകെ ഒരു വെപ്രാളം ആയിരുന്നു , എല്ലാം ഒതുക്കി വച്ച് പോയി നടു നിവർത്തി ഒന്ന് കിടക്കണം .. .. ............................................ ഉണ്ട പാത്രം പോലും കഴുകി ശീലമില്ലാത്ത ഞാൻ ഇപ്പൊ ആർക്കോ ഭക്ഷണം ഉണ്ടാക്കിയ പാത്രം വരെ കഴുകുന്നു........ വേഗം തന്നെ എല്ലാം കഴുകി ഒതുക്കി , ടേബിളിൽ ഉണ്ടായിരുന്ന ഫുഡ്‌ ഒക്കെ തുടച്ചു വൃത്തിയാക്കി അതെല്ലാം അകത്തേക്ക് എടുത്ത് വച്ചു.........
""""" ചേട്ടാ..... എല്ലാം എടുത്ത് വച്ചു .......... ""................................. എല്ലാ പണിയും തീർത്തിട്ട് ഞാൻ അയാളോട് പറഞ്ഞു....... """"" ങ്ങഹാ.... അപ്പൊ എങ്ങനാ കാര്യങ്ങൾ , ഇപ്പൊ വേണോ , അതോ എല്ലാം കൂടി കൂട്ടി അവസാനം മതിയോ ............ """............................. കാഷിന്റെ കാര്യമാണ് അയാൾ പറയുന്നത് എന്നെനിക്ക് മനസ്സിലായി... """" ഇപ്പൊ വേണ്ട, എല്ലാം കൂടി ലാസ്റ്റ് തന്നാ മതി ചേട്ടാ............. '""" """ ആ... എന്നാ അങ്ങനെയാവട്ടെ................. """" """" അപ്പൊ ശെരി , ഞാൻ പൊയ്ക്കോട്ടേ....... """............................. അന്ന് അത്രയും പണിയൊക്കെ എടുത്ത ക്ഷീണത്തിന് പുറമെ

💬 Comments

View all comments