0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 971

' എന്ന അർത്ഥത്തിൽ .... """

""" ദേ ചെക്കാ , ഞാനങ്ങോട്ട് ഇറങ്ങി വന്നാ നിന്റെ ചെവീലെ തൊലി എൻറെ കയ്യിലിരിക്കൂട്ടോ........... """......................... പിന്നിൽ നിന്നും ഭീഷണി ഉയർന്നു.... ഇനി നിന്നാ പെണ്ണ് ചിലപ്പോ പറഞ്ഞ പോലെ ചെയ്യാനും മടിക്കില്ല , അതോണ്ട് ഞാൻ തത്കാലം കടയിലേക്ക് വിട്ടു ...........

// രഞ്ജിത്ത് പോയതിന് ശേഷം രാജി നേരെ ഹാളിൽ വച്ചിരുന്ന ബാഗൊക്കെ എടുത്ത് അവളുടെ മുറിയിലേക്ക് ചെന്നു.... അവിടെയും ഓടക്കുഴൽ ഒക്കെ പിടിച്ച് പുഞ്ചിരി തൂകി നിക്കായിരുന്നു അവളുടെ കള്ളകൃഷ്ണൻ...//

"""" ബാഗും മേശപ്പുറത്തു വച് അവൾ നേരെ ബെഡിലേക്ക് മറിഞ്ഞു ........ അവനെ അപ്പൊ പറഞ്ഞ് വിട്ടതിൽ അവൾക്കും നല്ല വിഷമം ഉണ്ടായിരുന്നു..., സദാ സമയവും തന്റെ പ്രിയതമന്റെ സാന്നിധ്യം അവളും ആഗ്രഹിച്ചിരുന്നു..., പക്ഷെ അവനെ പിടിച്ച് നിർത്തിയെങ്കിൽ പിന്നീട് ആ പോക്ക് നീളും.... മടിപിടിച്ചങ്ങനെ ഇരുന്നാ തന്റെ ചെക്കന് ഉത്തരവാദിത്വം കുറയും... അത് പാടില്ല... എല്ലാർടേം മുന്നിൽ തല ഉയർത്തി അവനോടൊപ്പം ജീവിച്ചു കാണിക്കണം ഞങ്ങൾക്ക് ... ,.. ഈ ചിന്തകളൊക്കെ കൊണ്ടാണ് അവളവനെ ഉന്തിതള്ളി പറഞ്ഞുവിട്ടത്............... ........................... കുറച്ച് നേരം തന്റെ പ്രാണനെയും ഓർത്ത് ആ കട്ടിലിൽ കിടന്ന ശേഷം അവളെഴുന്നേറ്റു , എന്നിട്ട് നേരെ ചുവരിലിരുന്ന് തന്നെ നോക്കി ചിരിക്കുന്ന ശ്രീകൃഷ്ണന്റെ അടുത്തേക്ക് ചെന്നു .......

"""" ന്റെ ചെക്കനെ ഒരാപത്തും വരുത്താതെ നോക്കിയേക്കണേ കൃഷ്ണാ ...................... """"" ഒരു നിമിഷം ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം അവൾ തന്റെ വീട്ടു ജോലിയിലേക്ക് കടന്നു ....... """..

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

"""" ടൗൺ സ്‌ക്വയാറിലെ നാലും കൂടിയ ജങ്ഷനിലെ ഇരുനിലയുള്ള വലിയ കെട്ടിടം . അതിന്റെ നെറ്റിയിൽ തന്നെ അത്യാവശ്യം വലുപ്പത്തിൽ സിൽവർ അക്ഷരങ്ങളിൽ "" CHOICE "" എന്ന് കുറിച്ചിരിക്കുന്നു . സൂപ്പർ മാർക്കറ്റ് എന്നൊക്കെ വിളിച്ചാ കുറഞ്ഞുപോവുമോ എന്ന് തൊന്നും , ഒരു മിനി മാൾ എന്നൊക്കെ വേണേൽ പറയാം.........' ഇതിന്റെ ഉൽഘടനത്തിനോ മറ്റോ നന്തൂന്റെ ഒപ്പം വന്നതാ , അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കീട്ടില്ല ....

💬 Comments

View all comments