Chapter Title : ?രാവണചരിതം 9 [LOVER]
ഒരു നിമിഷം വണ്ടി ആ ബിൽഡിങ്ങിന്റെ മുന്നിൽ ഒന്ന് നിർത്തി , ഞാൻ അത് മൊത്തത്തിൽ ഒന്ന് നോക്കി ..............
!""" എന്ത് കണ്ടിട്ടാണാവോ നന്തു ഇതെന്നെ ഏൽപ്പിച്ചത്.... ഞാനായിട്ട് കട പൂട്ടിക്കാതിരുന്നാ മതിയായിരുന്ന്.., അല്ല അത്ര നല്ല രാശിയുള്ള കയ്യാണെ... .. .... ""............. ഇങ്ങനെ ഒരോന്നും ഓർത്ത് കുറച്ച് നേരം നിന്ന ശേഷം ഞാൻ വണ്ടി ഒതുക്കി , ഗ്ലാസ് ഡോറും കടന്ന് അകത്തേക്ക് കേറി ..... അകത്തേക്ക് കേറിയ എന്റെ കണ്ണ് തള്ളിപ്പോയി , അമ്മാതിരി കിടിലൻ സെറ്റപ്പായിരുന്നു അവിടെ ... പലചരക്കു ഐറ്റംസ് , പച്ചക്കറി , ഗിഫ്റ്റ് ഐറ്റംസ് , ഓർണമെൻറ്സ് , കുട്ടികളുടെ ടോയ്‌സ് ...................... അങ്ങനെ എല്ലാത്തിനും വിശാലമായ സെക്ഷൻസ് .. പച്ച ടി ഷർട്ട് ഇട്ട തരുണീമണികൾ അവിടിവിടെ ഓരോ സെക്ഷനിലും ഓടി നടക്കുന്നു , ഒരു മൂലയ്ക്ക് ഒരു വലിയ ബാന്നർ തൂക്കിയിട്ടിരിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് നടന്നു..., അതിന്റെ മുന്നിൽ തന്നെ ജനം കൂടി നിക്കുന്നുണ്ട്... അല്പം മാറി നിന്ന് ഞാൻ സംഭവം എന്താണെന്ന് നോക്കി ...... അന്നത്തെ ഡേറ്റിന്റെ സൈഡിൽ " ടുഡേയ്സ് ഓഫർ "" എന്ന തലക്കെട്ടിനു കീഴെ പല സെക്ഷനിലുള്ള പല ഐറ്റംസിന്റെയും ഓഫർ പട്ടിക ..... ഓഹോ , ഓരോ ദിവസോം ഇവരിങ്ങനത്തെ ലിസ്റ്റ് ഒക്കെ തൂക്കുവോ ??..... ചുമ്മാതല്ല ഇത്രേം കച്ചോടം..., ഓഫർ എന്ന് കേട്ടാ ചാടി വീഴാൻ നിക്കണ കൊറേപേർ നമ്മടെ ഇടയിൽ തന്നെ ഉണ്ടല്ലോ................
""" എന്ത് തോന്നുന്നു കണ്ടിട്ട് .... ""............... ഇതൊക്കെ കണ്ട് അന്തം വിട്ട് നിക്കുമ്പോ പിന്നിൽ നിന്നൊരു ചോദ്യം...., തിരിഞ്ഞ് നോക്കുമ്പോ പിന്നിൽ ഒരു ചിരിയോടെ എന്നെത്തന്നെ നോക്കി നിക്കുന്നു ജോയ്............ "
"" ഏയ്... ഞാൻ വെറുതേ എന്താ സംഭവംന്നൊക്കെ നോക്കി മനസിലാക്കേർന്നു..... """.... ചിരിച്ചുതന്നെ ഞാനും മറുപടി പറഞ്ഞു...
""" ആ .. സാർ... അല്ല രഞ്ജു വാ എല്ലാം ഡീറ്റെയിൽ ആയി തന്നെ പറഞ്ഞ് തരാനാ അനന്തേട്ടന്റെ ഓർഡറ്..... ""............ ജോയ് എന്നെയും കൂട്ടി
💬 Comments
View all comments