0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 973

നടത്തം ആരംഭിച്ചു..., അതിന്റെ ഇടയിൽ ഓരോ സെക്ഷനും കൈകാര്യം ചെയ്യുന്നതിനെ പറ്റിയും , അവിടുത്തെ രീതികളെ കുറിച്ചുമൊക്കെ വിശദമായി തന്നെ പറഞ്ഞുതന്നു............

""" ആ , വാ ഞാൻ ഹരിയേട്ടനെ പരിചയപ്പെടുത്താ ....... """...................... ഇടക്ക് സംസാരം നിർത്തി , രണ്ടാം നിലയിൽ ഉള്ള മാനേജർ റൂമിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ട് പോയി..... ...

.

വാതിലിൽ രണ്ട് തട്ടി, മറുപടിക്ക് കാത്ത് നിക്കാതെ അവൻ ആ മുറിയിലേക്ക് കേറി , പിന്നാലെ ഞാനും......

"""" ഹരിയേട്ടാ ..... ഇതാ അനന്തേട്ടൻ പറഞ്ഞ ആള് .............. """ ആ മുറിയിൽ ഏതോ പേപ്പറുകൾ തിരിച്ചും മരിച്ചുമൊക്കെ നോക്കുകയായിരുന്ന 30 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന അയാൾ ഞങ്ങളെ കണ്ടപ്പോ തന്നെ അതൊക്കെ ഒരു സൈഡിലേക്ക് മാറ്റി വച് ഞങ്ങളെ നോക്കി ചിരിച്ചു .....

""" ആ ... രഞ്ജിത്ത് എന്നല്ലേ പേര്....... ഇന്നലെ അനന്തേട്ടൻ പറഞ്ഞിരുന്നു എല്ലാം.......... """................. ഞങ്ങൾ മുന്നിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നപ്പോ അയാൾ പറഞ്ഞു.....

"""" പോവുന്നതിനു മുന്നേ , ഇവിടുത്തെ സ്റ്റോക്ക് ഒക്കെ എടുക്കുന്നതിന്റെ ലിസ്റ്റ് ഓർഡർ ആക്കി വക്കാൻ ഏട്ടൻ പറഞ്ഞതോണ്ട് അതിന്റെ തിരക്കിലായിപ്പോയി ഞാൻ..... താൻ എന്നിട്ട് കട മുഴുവൻ നോക്കികണ്ടോ ... ............. """"""""

"" ആ , വന്നപ്പോ തന്നെ ജോയിടെ വക ഒരു ചെറിയ ക്ലാസ് കഴിഞ്ഞു ,..........." ഞാൻ ജോയി യെ നോക്കി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ....

""" അങ്ങനെ കുറച്ച് നേരം അവിടെ സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി ...... """

""" അവരുടെ സംസാരത്തിൽ നിന്നും ജോയ് വെറും സ്റ്റാഫ് മാത്രമല്ല , അവിടുത്തെ ഓൾ -ഇൻ -ഓൾ ആണെന്ന് എനിക്ക് ബോധ്യമായി ....

""" പിന്നെ , അവിടുള്ള ഓരോ പ്രധാന സെക്ഷൻ സ്റ്റാഫുകൾകൊക്കെ എന്നെ പരിചയപ്പെടുത്തി ..... എല്ലാരും ഒരു കുടുംബം പോലെയാണവിടെ , തമ്മിൽ തമ്മിൽ വല്ലാത്തൊരു അടുപ്പം അവർക്കൊക്കെ , അത് തന്നെ അവിടെ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു പോസിറ്റീവ് വൈബ് തന്നു .. .......

"""

💬 Comments

View all comments