Chapter Title : ?രാവണചരിതം 9 [LOVER]
ക്ഷീണത്തിൽ തളർന്നു കിടന്നുറങ്ങുന്ന നയനയെ കണ്ടപ്പോ സഞ്ജുവിന്റെ രക്തം തിളച്ചു.... ഇവളാ..... ഇവളാ തന്റെ അലീനയെകൂടി എല്ലാത്തിലേക്കും വലിച്ചിഴച്ചത്..... അവസാനം ഇവളെ രക്ഷിക്കാൻ വേണ്ടി തന്നെയാ അവൾ..... ദൈവത്തിനു തെറ്റി..., ഇവളാ തന്റെ അലീനക്ക് പകരം മരിക്കേണ്ടിയിരുന്നത്........ ഇപ്പൊ , ആ കർമ്മം.... അതേ അത് തന്റെ അവകാശമാണ്.... ......
""" ഒട്ടും സമയം കളയാതെ അവൻ അവൾക്കരികിലേക്ക് ചെന്നു...... അവളുടെ തലയുടെ സൈഡിൽ വച്ചിരുന്ന എക്സ്ട്രാ തലയിണ കണ്ടപ്പോ ,, അതാണ് മാർഗ്ഗം എന്ന് അവനും മനസ്സിൽ ഉറപ്പിച്ചു........ ............ അപ്പോഴും ഇതൊന്നും അറിയാതെ ഗാഢ നിദ്രയിലായിരുന്നു നയന... ആരേലും അങ്ങോട്ടേക്ക് വരുന്നതിന് മുന്നേ തന്നെ ആ കർമ്മം നിർവഹിക്കാൻ വേണ്ടി അവനാ തലയിണ കയ്യിൽ എടുത്തു...... ഒരു നിമിഷം തന്റെ അലീനയെ മനസ്സിൽ ഓർത്ത ശേഷം അവനാ പഞ്ഞിക്കെട്ട് അവളുടെ മുഖത്ത് ശക്തിയായി വച്ചമർത്തി.... പ്രാണവായുവിന് വേണ്ടിയുള്ള അവളുടെ പിടച്ചിൽ പോലും അവന് ആനന്ദമേകി........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
" തിരക്ക് പിടിച്ച് അവളുടെ മുറിയിലേക്ക് ഓടിച്ചെന്ന ഞാനും അജുവും കാണുന്ന കാഴ്ച , ഒരു തലയിണയും പിടിച്ച് അവളെ ശ്വാസം മുട്ടിച് കൊല്ലാൻ ശ്രമിക്കുന്ന സഞ്ജുവിനെയാണ്..... .....
""""" ഡാാാാ........ ....... """............ അവനെ കണ്ടപാടെ അജു അലറിവിളിച്ച് അകത്തേക്ക് ഓടി........ അവളുടെ ശ്വാസത്തിനുള്ള പിടച്ചിൽ നിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത് .....
""""" വേണ്ടടാ... മാറ്............... """............... അവൻ സഞ്ജുവിനെ പിന്നിൽ നിന്ന് വട്ടം പിടിച്ചുമാറ്റാൻ ശ്രമിച്ചു ..... ......
"""""" ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ , ഞാൻ മെല്ലെ അവൾക്കരികിലേക്ക് ചെന്നു...... സഞ്ജുവിന്റെ കരബലം കൊണ്ട് അമർന്ന തലയിണ ഇപ്പൊ അല്പം പൊങ്ങി നിൽപ്പുണ്ടെങ്കിലും , അത് തന്റെ മുഖത്ത് നിന്ന് എടുത്ത് മാറ്റാൻ പോലും കെൽപില്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോ എന്റെയുള്ളിൽ ആയിരം ചിന്തകൾ ഉണർന്നു..........
""" ഇല്ലേ തനിക്കും ഇവളോട് തീർത്താ തീരാത്തത്ര കണക്കുകൾ....., അതൊക്കെ തീർക്കാൻ ഇതല്ലേ ഏറ്റവും നല്ല അവസരം....... ........ "".................... എന്റെ ചിന്തകൾ പോയത് ഈ വഴിക്കാണ്......
""" അജൂനെ
💬 Comments
View all comments