0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 988

ഹ ഹ............ ""................. എന്റെ പിടച്ചിൽ കണ്ട് രാവിലെ തന്നെ യക്ഷിയെ പോലെ പൊട്ടിച്ചിരിക്കുന്ന എന്റെ പെണ്ണിനെയാണ് ഞാൻ കണ്ടത്.....

""" എടി രാക്ഷസീ... എന്റെ മൂക്ക് മുഴുവൻ കടിച്ചെടുത്തോ നീയ്.............. """.............. നല്ലൊരു കടി മൂക്കിൽ തന്നെ കിട്ടിയതിന്റെ വേദനയിൽ ഞാൻ മൂക്കും തടവി ചോദിച്ചു.....

""""" സോറി മോനൂ.... വേദനിച്ചോടാ......... """"

""" ഇല്ല , നല്ല സുഖാരുന്നു...... """........... ഞാൻ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു.......

""" അത് പിന്നെ മോനൂ..... ഞാൻ എന്തോരം നേരായീന്നറിയോ വിളിക്കണേ ... ആദ്യം ഒരു ചെറിയ കടി തന്ന് നോക്കി , എന്നിട്ടും എണീക്കണില്ലന്ന് കണ്ടപ്പഴാ........... മറന്നോ ഇന്ന് എന്റ്റൂടെ അമ്പലത്തിൽ വരാന്ന് പറഞ്ഞിട്ട് ............ """

""" ഓഹ്... .... അതിന് എന്റെ മൂക്ക് കടിച്ച് പറിക്കണായിരുന്നോ നിനക്ക്......... """...............

"""" അച്ചോടാ... വാവക്ക് വേദനിച്ചോ.... സാരല്ലാട്ടോ............ ""................. എന്റെ തോളിലും തൂങ്ങി പെണ്ണ് കൊഞ്ചാൻ തുടങ്ങീപ്പോ അതിനെ ചുരുട്ടിയൊരു ഏറു കൊടുക്കാനാ എനിക്ക് തോന്നിയെ...., പിന്നെ എല്ലാം ഒപ്പിച്ചു വച്ചിട്ട് നിഷ്കളങ്കമായി ഇരുന്ന് കൊഞ്ചുന്ന ആ മുഖത്തേയ്ക്ക് ഒന്ന് നോക്കീപ്പോ ആ തോന്നലൊക്കെ അലിഞ്ഞില്ലതായി .....

""" വേഗം പോയി കുളിച്ചിട്ട് വാ മോനൂ...... പോയി വന്നിട്ട് വേണം നമ്മക്ക് കോളേജിലേക് പോവാൻ................. """.................. ബെഡിൽ അഞ്ചു മിനിറ്റ് ഇരിക്കാൻ പോലും സമ്മതിക്കാതെ അവളെന്നെ ഉന്തിതള്ളി ഭാത്രൂമിലേക്ക് വിട്ടു.......

""" കുളിച്ചിറങ്ങിയപ്പോ തന്നെ എനിക്കുള്ള ഷർട്ടും മുണ്ടുമൊക്കെ കസേരയിൽ വച്ചിട്ടുണ്ട് കക്ഷി......

" കടും നീല നിറത്തിലുള്ള ആ ഷർട്ട്‌ എന്റെ തന്നെ , പക്ഷെ അതേ കരയിലുള്ള മുണ്ട്...... ആ എന്റെ അമ്മായിഅപ്പന്റെ ആയിരിക്കും ..... ..... സമയം കളയാതെ ഡ്രസ്സ്‌ ഒക്കെ മാറി മുറിക്ക് പുറത്തിറങ്ങി .....,

""" ആ മോനൂ... ദാ ഇത് വേഗം കുടിച്ചെ............ """................. എന്താ എന്റെ പെണ്ണിന്റെ ടൈമിംഗ്.. ഞാൻ ഇറങ്ങിയപ്പോ തന്നെ കയ്യിൽ ഒരു ഗ്ലാസിൽ കാപ്പിയുമായി ആള് അവിടെ എത്തി.....

""""" അതും വാങ്ങി കുടിക്കുന്നതിന്റെ ഇടയിൽ ഞാൻ അവളെ അടിമുടിയൊന്ന് നോക്കി......

💬 Comments

View all comments