0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 624
presence കൂടി ഇല്ലാതായതും ത്രേയ ആകെ depressed ആകും പോലെ.... അച്ചുവിന്റെ വാക്കുകൾ കേട്ടതും രാവണിന്റെ ചങ്ക് പൊടിയും പോലെയായിരുന്നു തോന്നിയത്....ജയിലഴികളിലേക്ക് കൈ മുറുകെ ചേർത്ത് കണ്ണുകൾ ഇറുകെ അടച്ചു നിന്ന രാവണെ അഗ്നിയും ശന്തനുവും ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.... അഗ്നീ... എനിക്ക് ത്രേയേ കണ്ടേ പറ്റൂ....നീ എന്നെയൊന്ന് help ചെയ്യ് പ്ലീസ്... രാവണിന്റെ ആ വാക്കുകൾ കേട്ട് കുറേ നേരം ഒന്നും സംസാരിക്കാതെ നിന്ന അഗ്നി ഉറച്ച തീരുമാനത്തോടെ അവന് സമ്മതം മൂളി... പിറ്റേ ദിവസം തന്നെ ത്രേയേ കൂട്ടി അഗ്നി ജയിലിലേക്ക് എത്തിയിരുന്നു...രാവണിന് മുഖം കൊടുക്കാതെ നിന്ന ത്രേയയെ അവൻ ഉള്ളിലടക്കി പിടിച്ച സങ്കടത്തോടെ നോക്കി നിന്നു.... ത്രേയ...നീ...നീ എന്താ ഇങ്ങനെ...??? ഞാനായിരുന്നോ നിത്യയെ... നിനക്ക് എങ്ങനെ പറയാൻ തോന്നി അങ്ങനെയൊക്കെ...??? രാവണിന്റെ ഇടറിയ ശബ്ദത്തിന് മുന്നിൽ വിങ്ങി നിൽക്ക്വായിരുന്നു ത്രേയ...അവളുടെ സങ്കടങ്ങൾ ഒരു നിമിഷം അവൾ ഉള്ളിൽ കരഞ്ഞു തീർത്തു... തലകുനിച്ച് നിന്ന അവളിലെ ഭാവമാറ്റങ്ങൾ രാവണിന് വ്യക്തവുമായിരുന്നില്ല..... ത്രേയ... എന്റെ മുഖത്തേക്ക് നോക്ക് നീ... ഞാനങ്ങനെ ചെയ്തിട്ടില്ല എന്ന് നിനക്കറിയാം... പിന്നെ എന്തിനാ ഇങ്ങനെയൊരു മൊഴി നൽകിയത്...നീ ആരെയാ പേടിയ്ക്കുന്നേ...??? ആരെയായാലും എന്നോട് പറ... രാവണിന്റെ ചോദ്യങ്ങൾ കേട്ട് ത്രേയ അവന് നേരെ മുഖമുയർത്തി... ഞാനാരെയും പേടിയ്ക്കുന്നില്ല രാവൺ...നീയാണ് നിത്യയെ കൊന്നത്.... എന്റെ കരച്ചിൽ കേട്ട് ആദ്യം എനിക്ക് മുന്നിലേക്ക് ഓടിയടുത്തത് നീയല്ലേ...ആ സമയം നീ മാത്രം എങ്ങനെ കൃത്യമായി എനിക്കടുത്തേക്ക് വന്നു... ത്രേയേടെ ആ മറുപടി കേട്ട് രാവൺ സ്തബ്ധനായി നിന്നു പോയി...അവന്റെ കൈകൾ ജയിലഴിയിൽ നിന്നും തളർച്ചയോടെ വീണു...

💬 Comments

View all comments