0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 625
അഗ്നിയും അതെല്ലാം കേട്ട് ഒരുതരം നിസ്സഹായനായി നിൽക്ക്വായിരുന്നു...
ഞാൻ നിനക്കടുത്തേക്ക് വന്നതിനർത്ഥം ഞാനാണ് അവളെ..... രാവണിന്റെ ശബ്ദം ഇടർച്ചയോടെ മുറിഞ്ഞു.... ഞാൻ...ഞാനല്ല ത്രേയ... എനിക്ക് കഴിയില്ല അങ്ങനെ... അല്ലെങ്കിൽ തന്നെ ഞാനെന്തിന് അവളെ കൊല്ലണം...??? അതിന്...അതിനൊരു കാരണം വേണ്ടേ....??അതും കൂടി പറഞ്ഞു താ നീ എനിക്ക്... എനിക്ക്... എനിക്ക് കൂടുതലായി ഒന്നും അറിയില്ല രാവൺ...നീ ചെയ്ത തെറ്റാണത്...അത് മാത്രമേ എനിക്കറിയൂ... അതിനപ്പുറം എനിക്കൊന്നും നിന്നോട് പറയാനില്ല.... അഗ്നി നമുക്ക് പോകാം.... ജയിലഴിയിൽ നിന്നും കൈയ്യെടുക്കാൻ ഭാവിച്ച ത്രേയയുടെ കൈകളിൽ രാവണിന്റെ കൈകൾ മുറുകി... ത്രേയ... please... don't do this... ഞാൻ...ഞാനത് ചെയ്തിട്ടില്ല...നിന്റെ.. നിന്റെ ഒരൊറ്റ മൊഴിയിൽ ഈ കൊലക്കുറ്റം എന്റെ തലയിലേക്ക് ചുമത്തപ്പെടും.. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങാൻ എനിക്ക് വയ്യ.... please... രാവൺ കേണപേക്ഷിക്കുന്നത് കേട്ട് അഗ്നി കൂടി ത്രേയയിൽ സമ്മർദ്ദം ചെലുത്തി... ത്രേയ...നീ..നീ ഒരു വാക്ക് മാറ്റി പറഞ്ഞാൽ രാവൺ ഈ കേസിൽ നിന്നും രക്ഷപ്പെടും....ഇവനങ്ങനെ ഒന്ന് ചെയ്യില്ല...നീ...നീ ഇവന്റെ ഭാവി തുലയ്ക്കരുത് ത്രേയ...നിനക്കറിയാല്ലോ ഇവന്റെ സ്വപ്നങ്ങൾ...അത് നിറവേറാൻ ഇനി ഏതാനും ദിവസങ്ങൾ മതി... അതിനിടയിൽ ഇങ്ങനെ ഒരു കേസിൽ വിചാരണ നേരിട്ടാൽ അത് ഒറ്റയടിക്ക് തകർക്കുന്നത് ഇവന്റെ സ്വപ്നങ്ങളാണ്...ത്രേയ പ്ലീസ് നീയൊന്ന് ചിന്തിച്ചു നോക്ക്.... എനിക്കിനി ഒന്നും പറയാനില്ല അഗ്നീ.... ഞാൻ പറഞ്ഞതാണ് സത്യം...ഇതു തന്നെ ഞാൻ കോടതിയിൽ പറയും... രാവണിന്റെ കൈപ്പിടിയിൽ നിന്നും കൈ വലിച്ചെടുത്തു കൊണ്ട് ത്രേയ അവനെ വിട്ടകന്നു നടന്നു.... കേസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു രാവണിന്റെ സിവിൽ സർവീസ് റിസൾട്ട് വന്നത്.... ഉയർന്ന റാങ്കോടെ പാസായ

💬 Comments

View all comments