Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
രാവൺ ആ ഒരൊറ്റ കേസിന്റെ പേരിൽ താൽക്കാലികമായി അയോഗ്യനാക്കപ്പെട്ടു.... ജയിലിൽ കഴിഞ്ഞു കൂടിയ നാളുകളും, എല്ലാവരുടേയും പരുഷമായ സംസാരവും,സംശയച്ചുവ കലർന്ന നോട്ടവും രാവണിന്റെ മനസിനെ ഇളക്കി മറിച്ചു....അഗ്നിയെ വിട്ട് ഒരുപാട് തവണ ത്രേയയോട് സംസാരിച്ചെങ്കിലും അവളുടെ കർക്കശ നിലപാടിൽ രാവണിന്റെ പ്രതീക്ഷകൾ മുഴുവൻ തകിടം മറിഞ്ഞു.... അങ്ങനെ ത്രേയയോടുള്ള ഇഷ്ടം പതിയെ പതിയെ ദേഷ്യത്തിലേക്ക് വഴി വയ്ക്കാൻ തുടങ്ങി....
എല്ലാവരും തെറ്റുകാരനായി മുദ്ര കുത്തിയ രാവണിനെ ചേർത്ത് നിർത്തിയത് വൈദിയുടെ കരങ്ങൾ മാത്രമായിരുന്നു...സ്വത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം മകളുടെ മരണത്തിനേയും അവഗണിച്ച് വൈദി രാവണെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ തീരുമാനിച്ചു...ത്രേയയെപറ്റി രാവണിനോട് നിരന്തരം പറഞ്ഞ് അവനിൽ ഒരു പക വളർത്തിയെടുക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു.......കേസ് വാദം തുടങ്ങിയ ദിവസം തന്നെ ത്രേയയുടെ മൊഴിയെ ഇല്ലാതാക്കാൻ വേണ്ടി വൈദി അവളെ കോടതിയ്ക്ക് മുന്നിൽ ഒരു മനോരോഗിയായി മുദ്ര കുത്തുകയായിരുന്നു.....വൈദിയുടെ പിടിപാട് ഒന്നു കൊണ്ട് മാത്രം ഒരു വ്യാജ മനോരോഗ സർട്ടിഫിക്കറ്റ് വൈദി ത്രേയയുടെ പേരിൽ തയ്യാറാക്കി.... അതിന്റെ ബലത്തിൽ രാവണിന് മേലുള്ള solid ആയ തെളിവുകൾ ഇല്ലാതാവുകയായിരുന്നു..... അങ്ങനെ തെളുവുകളുടെ പിൻബലം പൂർണമായും നഷ്ടപ്പെട്ടതിന്റെ പേരിൽ രാവണിനെ കേസിൽ നിന്നും ഒഴിവാക്കി....
രാവൺ പൂവള്ളിയിലേക്ക് തിരികെ എത്തുമ്പോൾ മറ്റൊരു ദുരന്തം കൂടി പൂവള്ളിയെ തേടിയെത്തി...അത് മറ്റൊന്നുമായിരുന്നില്ല വേണുവിന്റെ അപകട മരണം തന്നെ ആയിരുന്നു... റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ ശവശരീരം വേണുവിന്റേതാണെന്ന് identify ചെയ്തതോടെ പൂവള്ളി തറവാട് വീണ്ടുമൊരു ദുരന്തത്തെ ഏറ്റുവാങ്ങി.....
വേണുവിന്റെ വേർപാടിൽ അടിമുടി തകർന്നു നിന്ന ത്രേയയെ സമാധാനിപ്പിക്കാൻ രാവണിന് മനസ് വന്നില്ല... അപ്പോഴേക്കും അവൾ അവന്
💬 Comments
View all comments