Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
പോക്വാ ഞാൻ....
രാവണിന്റെ വാക്കുകൾ കേട്ട് അഗ്നിയുടേയും ഉള്ള് പിടഞ്ഞു...ഒരാശ്വാസമെന്നോണം അഗ്നിയുടെ കരം രാവണിന്റെ തോളിലേക്കമർന്നു....
രാവൺ...ഞാനൊരു കാര്യം ചോദിച്ചോട്ടെ...നീ...നീ ഇപ്പോഴും ത്രേയയെ പ്രണയിക്കുന്നുണ്ടോ...???
അഗ്നിയുടെ ആ ചോദ്യം കേട്ടതും രാവണവന്റെ കൈ തോളിൽ നിന്നും തട്ടിയെറിഞ്ഞു...
അവൾടെ പേര് പോലും എനിക്ക് കേൾക്കണ്ട അഗ്നീ...എന്നെ ഈ നിലയിൽ എത്തിച്ചത് അവളൊറ്റ ഒരുത്തിയാ...ശത്രുവിന് മുന്നിൽ പരാജിതനായി നിൽക്കുന്നതിലും വേദനയാണ് അഗ്നീ ജീവനു തുല്യം സ്നേഹിച്ചവരുടെ മുന്നിൽ ചതിക്കപ്പെടുന്നത്....നിനക്കറിയില്ല ആ മുറിവിന്റെ ആഴം....അത് സമ്മാനിച്ച അവളെ ഞാൻ ഇനിയും സ്നേഹിക്കുന്നുണ്ടോ എന്ന് ല്ലേ...???
രാവണിന്റെ മുഖത്തെ ഭാവ പകർച്ചയിൽ അഗ്നി ഞെട്ടി തരിച്ചു നിന്നു പോയി...
രാവൺ...അന്നങ്ങനെയൊക്കെ സംഭവിച്ചു...ശരിയാണ്... പക്ഷേ അതിനെല്ലാം അവളിപ്പോ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നുണ്ട്....
wow... അവളെ അടിമുടി വെള്ളപൂശാൻ വേണ്ടി നിനക്ക് എന്തെങ്കിലും അമൂല്യ നിധി offer ചെയ്തോ അവള്....
പിന്നെ അവൾടെ പശ്ചാത്താപത്തിന്റെ കണക്ക്... ഹൈദരാബാദിലെ ട്രെയിനിംഗ് ടൈമിൽ ഞാൻ കണ്ടിരുന്നു അതിന്റെ തോത് എത്രയാണെന്ന്...
ആരുമില്ലാതിരുന്ന ത്രേയയ്ക്ക് രാവണിനേക്കാളും ആപ്റ്റായ കുറേ ..........
രാവൺ....നീ എന്താ പറയുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ... at least അവള് നിന്റെ ആരായിരുന്നു എന്ന ചിന്തയെങ്കിലും വേണമായിരുന്നു...
എന്തിനാ അഗ്നീ നീയിതിൽ കോപം കൊള്ളുന്നേ...ഞാനിതൊന്നും വെറുതെ സങ്കല്പിച്ച് പറയുന്നതല്ല... ഇതെല്ലാം സത്യമാണ്... with solid proof ഓടെ ഞാൻ തെളിയിക്കാം...
രാവൺ...ത്രേയ അങ്ങനെയാവില്ല... ഒരിക്കലും... ഒരിക്കലും അവൾക് നിന്നെ മറന്നൊരു ജീവിതം ഉണ്ടാവില്ല....
ഇതൊക്കെ കേൾക്കാൻ നല്ല സുഖമാണ് അഗ്നീ...
ഇതുപോലെ ഞാൻ വിശ്വസിച്ചതല്ലേ അവളെ...ആ എന്നെ ഒറ്റ നിമിഷം കൊണ്ട് തള്ളി പറഞ്ഞവളല്ലേ അവള്...നീയും ഉണ്ടായിരുന്നല്ലോ
💬 Comments
View all comments