0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 636
എനിക്ക് വേണ്ടി വാദിക്കാൻ... ഒരുപാട് താണ് വീണ് അപേക്ഷിച്ചില്ലേ... എന്നിട്ട് അത് കേൾക്കാനെങ്കിലും കൂട്ടാക്കിയോ അവള്.... ഇല്ലല്ലോ.... അത് ശരിയാണ് രാവൺ...അവളെന്തിനാണ് അന്നങ്ങനെ പറഞ്ഞത് എന്നുള്ളതിന് ഇന്നും എനിക്ക് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ കഴിയുന്നില്ല... പക്ഷേ വേണു മാമേടെ മരണം കൂടി ആയതും അവളാകെ തളർന്നിരുന്നു....ഈ വീട്ടിലെ ഒരു കൈത്താങ്ങ് അവളൊരുപാട് പ്രതീക്ഷിച്ചിരുന്നു...അന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല....വേണു മാമേടെ മരണം എങ്ങനെ സംഭവിച്ചൂന്ന് പോലും ആരും അന്വേഷിക്കാൻ കൂട്ടാക്കിയില്ല.... രാവൺ അതെല്ലാം കേട്ട് ഒരു മറുപടിയും നല്കാതെ നിൽക്ക്വായിരുന്നു.... തുടർച്ചയായി പൂവള്ളിയിലുണ്ടായ മരണങ്ങൾ... കാര്യസ്ഥനായിരുന്ന അച്യുതേട്ടന്റെ തിരോധാനം...വേദ്യയുടെ friend ആയുള്ള പ്രേമിന്റെ രംഗപ്രവേശം ഇതിലെല്ലാം നമ്മൾക്കറിയാത്ത...എന്നാൽ നമ്മളറിയേണ്ട എന്തൊക്കെയോ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് രാവൺ....ഇനി അതെല്ലാം പുറത്തേക്ക് കൊണ്ടു വരാൻ നമുക്ക് മാത്രമേ കഴിയൂ.... നീ എന്താ അഗ്നീ ഈ പറഞ്ഞു വരുന്നത്...??? അന്വേഷിക്കണം രാവൺ... എല്ലാം നമുക്ക് അന്വേഷിച്ചു കണ്ടെത്തണം... അതിന് വേണ്ടിയാ ഞാനിപ്പോ ഇവിടേക്ക് എത്തിയത്... ഞാൻ മാത്രമല്ല അച്ചുവും,ശന്തനുവും എത്തീട്ടുണ്ട്.... അത് കേട്ടതും രാവണിന്റെ കണ്ണുകളിൽ ചെറിയൊരു തിളക്കം അലയടിച്ചു...അവന്റെ മനസ് പഴയ ആ രാവണിലേക്ക് സഞ്ചരിക്കും പോലെയായിരുന്നു അപ്പോൾ... അതേടാ...അച്ചു ചെന്നൈയിലെ ജോലി മതിയാക്കി....അവന് മടുത്തൂന്നാ പറയുന്നേ... പിന്നെ ശന്തനു അവൻ വയനാട്ടിലായിരുന്നില്ലേ... wildlife photography ന്നും പറഞ്ഞ് കാടു കയറി നടന്നതാ... ഇപ്പോ നാട്ടിലേക്ക് ലാന്റായിട്ടുണ്ട്... നീ ഹരിച്ചേട്ടനെ കാണ്ടിരുന്നോ(ഹർദ്ദയാൽ)....???
എവിടെ... ഞാൻ ഡ്യൂട്ടിയ്ക്ക് റെഡിയായി ഇറങ്ങുമ്പോഴേക്കും അയാള് ഓഫീസിലെത്തീട്ടുണ്ടാവും പിന്നെ പാതിരായ്ക്കാ ഞാൻ തറവാട്ടില് കാല് കുത്തുന്നേ... അപ്പോഴേക്കും അയാള് ഉറക്കം പിടിച്ചിട്ടുണ്ടാവും...ഞാനായി ആർക്കും ഒരു ശല്യത്തിനും

💬 Comments

View all comments