0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 637
പോകാറില്ല... ന്മ്മ...എങ്കിലേ ഹരിച്ചേട്ടനാ എന്നെ ഇവിടേക്ക് ഇപ്പോ വരുത്തിച്ചത്... ഹരിച്ചേട്ടനോ... അയാൾക്കെന്താ നിന്നെക്കൊണ്ട് ആവശ്യം.?? നിന്നെ നന്നാക്കാൻ...അല്ലാതെന്തിനാ... നിന്റെ ഈ പോക്ക് പ്രഭയങ്കിളിനും വല്യമ്മയ്ക്കും,ഹരിച്ചേട്ടനും ഹരിണിയ്ക്കുമൊക്കെ സന്തോഷം കൊടുക്കുന്നുണ്ടെന്നാ നീ കരുതുന്നേ... എല്ലാവരും നെഞ്ചു നീറി കഴിയ്വാ ഇവിടെ...അതില്ലാതവണമെങ്കിൽ നീ പഴയ ആ രാവൺ ആകണം.... അഗ്നി രാവണിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും രാവണിന്റെ മുഖത്ത് ഒരു വിഷാദഛായ പരന്നു... പല തവണ മനസുകൊണ്ട് വിചാരിക്കും അഗ്നീ എല്ലാം മറക്കണംന്ന്... പക്ഷേ കണ്ണടയ്ക്കുമ്പോ എല്ലാം ഇങ്ങനെ തികട്ടി വര്വാ.... Don't worry പുത്രാ....ഞാനില്ലേ നിന്റെ എല്ലാ ടെൻഷനും മാറ്റാൻ... നിന്റെ സ്വന്തം അച്ചൂസ്... രാവണിന്റേയും അഗ്നീടെയും സംസാരത്തിനിടയിലേക്ക് അച്ചു കൂടി കടന്നു വന്നതും ആ പഴയ പൂവള്ളിയിലേക്ക് ഒരു മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എല്ലാ മനസുകളും... അച്ചൂട്ടാ...നീ എപ്പോ ലാന്റായി...?? രാവൺ അച്ചുവിനെ ചേർത്ത് നിർത്തി... അതൊക്കെ ഒരു വലിയ ഗഥയായിരുന്നു മോനേ... രണ്ടു ദിവസം മുമ്പ് റെസിഗ്നേഷൻ ലെറ്റർ MD ടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇറങ്ങിയ ഞാനാ....ഇന്നലെ നട്ടപാതിരായ്ക്കാ ഈ തറവാട്ടിലൊന്ന് കാലു കുത്താൻ പറ്റിയത്... അതെന്താ problem...അല്ല നീയെന്തിനാ job resigne ചെയ്തേ... അതൊന്നും പറയണ്ട...RJ ന്നൊക്കെ പറയുന്നേന് ഇപ്പോ പഴയതുപോലെയൊരു ഗുമ്മില്ല രാവൺ... ചുമ്മാ വളവളാന്ന് ചെലച്ചോണ്ടിരുന്നാലും complete വായിനോക്കികളും നമ്മളെ ട്രോളിക്കോണ്ടിരിക്കും..... പിന്നെ ബാംഗ്ലൂർ ഡെയ്സ് മൂവി കണ്ട മൂഡിലാ ഞാൻ FM തന്നെ ചൂസ് ചെയ്തത്...വല്ല സേറയോ മറ്റോ കിട്ടിയാലോ.... എന്നിട്ട് കിട്ടിയോ...?? രാവൺ വാപൊത്തി ഒരു ചിരിയടക്കി ചോദിച്ചു... എവിടുന്ന്...സേറ പോയിട്ട് ഒരു കൂറയെ പോലും

💬 Comments

View all comments