0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 638
കിട്ടീല്ല...അത് മാത്രമോ നേരാം വണ്ണം ഒന്ന് ബ്രീത്ത് ചെയ്യാൻ പോലും സമ്മതിക്കില്ല തെണ്ടികള്...ആകെ കിട്ടുന്നത് 10minutes break ആ...അതില് entire crew members നെ നോക്കണം,ചായ കൊണ്ടു വരുന്ന മരതകത്തിനോട് സംസാരിക്കണം,ഫ്ലോറ് ക്ലീൻ ചെയ്യുന്ന മല്ലിയെ സോപ്പിടണം,അതും പോരാഞ്ഞ് റോഡിലൂടെ പോകുന്ന പെൺപിള്ളേരെ ലുക്ക് വിടണം...ഇത്രയും ഒറ്റയ്ക്ക് നോക്കി നടത്താൻ ദേ ഈ പാവം ഞാൻ മാത്രം...വയ്യ രാവൺ മടുത്തു... നെറ്റിയിലൂടെ വിയർപ്പ് നീട്ടി തുടച്ചു നിന്ന അച്ചൂനെ രാവണും അഗ്നിയും കണ്ണും മിഴിച്ച് നോക്കി നിന്നു... yeah... don't worry Yaar... എനിക്കതിൽ വലിയ പ്രോബ്ലം ഒന്നുമില്ല...നിങ്ങള് എല്ലാം കേട്ട് ഡസ്പാവല്ലേ.... അച്ചൂന്റെ ആ വർത്തമാനം കൂടി ആയതും അഗ്നിയും രാവണും മുഖത്തോട് മുഖം നോക്കി നിന്നു... പെട്ടെന്നാ വൈദിയുടേയും പ്രഭയുടേയും അവിടേക്കുള്ള entry...അവരെ രണ്ടു പേരെയും കണ്ടതും മൂവരുടേയും മുഖത്തെ ചിരിയൊന്ന് മങ്ങി... അഗ്നീ നീയെപ്പോ വന്നു...???
വൈദീടെ സ്വരത്തിൽ ചെറിയൊരു ഗൗരവം കലർന്നിരുന്നു... ഞാൻ ഇന്ന് വെളുപ്പിന് എത്തിയതേയുള്ളു വൈദിയങ്കിൾ.... ന്മ്മ....!!! അല്ല വൈദിയങ്കിൾ അഗ്നിയെ മാത്രേ കണ്ടുള്ളൂ...ഈ സ്മാർട്ടായ ചുള്ളൻ ചെക്കൻ ഇവിടെ നിൽക്കുന്നത് കണ്ടില്ല... ഷർട്ടിന്റെ കോളർ കഴുത്തടിയിലേക്കൊന്ന് ചേർത്ത് പിടിച്ചുകൊണ്ടുള്ള അച്ചൂന്റെ ആ ചോദ്യത്തിന് ദഹിപ്പിച്ചൊരു നോട്ടമായിരുന്നു വൈദി നല്കിയത്... ഏറ്റില്ല...അച്ചൂട്ടാ ഒരു പൊടിയ്ക്ക് അടങ്ങിക്കോ...!! അച്ചൂന്റെ കാതിലേക്ക് ഒരു സങ്കീർത്തനം കൊടുത്ത് അഗ്നി മുഖമുയർത്തി നല്ല കുട്ടിയായി നിന്നു...വൈദീടെ നോട്ടം രാവണിലേക്ക് തിരിഞ്ഞതും അഗ്നിയും അവരുടെ സംസാരം കേൾക്കാനായി കാത്തിരുന്നു... രാവൺ...മോനേ ഒരു കാര്യം പറയാനുണ്ട് നിന്നോട്...നീ ദേഷ്യപ്പെടരുത്... എന്താ വൈദിയങ്കിൾ ഇങ്ങനെയൊരു മുഖവുരയും മുൻകൂർ ജാമ്യവുമൊക്കെ...

💬 Comments

View all comments