Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]
രാവണിന്റെ നോട്ടം ഒരു നിമിഷം വൈദിയിലേക്കും പ്രഭയിലേക്കും പാഞ്ഞു...പ്രഭ ഒന്നും മിണ്ടാതെ വൈദിയ്ക്ക് സംസാരിക്കാനുള്ള അവസരം നല്കി നിൽക്ക്വായിരുന്നു....
അത് പിന്നെ..ത്രേയ...ത്രേയ ഇന്ന് വരും...
അത് കേട്ടതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... അവൻ നിന്ന നിൽപ്പിൽ നിന്നും വൈദിയ്ക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു..അവനടുത്തായി കിടന്ന ചെയറിന്റെ ചാര്പടിയിൽ രാവണിന്റെ കൈകൾ മുറുകി...
അതിന്...???
രാവൺ....നീ...നീ പോയി അവളെയൊന്ന് കൂട്ടീട്ട് വരാമോ...
No....
കടുത്ത ദേഷ്യത്തിൽ അതും പറഞ്ഞ് അവനാ ചെയർ ദൂരേക്ക് വലിച്ചെറിഞ്ഞു...അത് കണ്ട് സ്തബ്ദരായി അവന് മുന്നിൽ നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും.... അടങ്ങാത്ത ദേഷ്യത്തോടും ഒരുതരം കിതപ്പോടും നിന്ന രാവണിന്റെ തോളിലേക്ക് കൈ ചേർത്ത അച്ചൂന്റെ കരത്തിനെ അവൻ ഒരൂക്കോടെ തട്ടിയെറിഞ്ഞു....
രാവൺ...മോനേ... എന്താ ഇത്...ഇതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്...മോൻ ദേഷ്യപ്പെടരുതെന്ന്...
വൈദീടെ ആ പറച്ചില് കേട്ട് രാവൺ ദേഷ്യത്തിൽ മുഖം അയാൾക്ക് നേരെ തിരിച്ചു...
ഞാൻ ദേഷ്യപ്പെടും അങ്കിൾ..കാരണം എനിക്ക് മുന്നിൽ അവള് വന്ന് നിൽക്കാൻ പോലും ഞാനവളെ അനുവദിക്കില്ല....പിന്നെയല്ലേ അവളെ കൂട്ടീട്ട് വരുന്നത്.... എനിക്ക് പറ്റില്ല അതിന്...
വൈദി അങ്കിളിന് ഇത്രയും സ്വാതന്ത്യത്തോടെ ഇടപെടാൻ നിന്നോടല്ലേ പറ്റൂ രാവൺ...മോനിത് കേൾക്കണം...
അങ്കിൾ വേറെ എന്തും പറഞ്ഞോ...ഈ രാവണത് കേൾക്കും... പക്ഷേ അവളെ കൂട്ടി വരുന്നത്... അതെനിക്ക് കേൾക്കാൻ പറ്റില്ല...
അവളെ അഗ്നി കൂട്ടീട്ട് വരും...
രാവണിന്റെ കടുത്ത സ്വരം കേട്ട് അഗ്നി നിന്ന നില്പിൽ ഒന്ന് ഞെട്ടി...
ഏയ്.. നീയെന്താ രാവൺ ഈ പറയുന്നേ...ഞാനോ... എനിക്ക് urgent ആയി വരച്ചു തീർക്കാനുള്ള രണ്ട് മ്യൂറൽ വർക്കുകളുണ്ട്... നിന്നോട് ഒരഞ്ച്
💬 Comments
View all comments