0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 714
തള്ളിമറിച്ച് നിലത്തേക്ക് ഒരു വീഴ്ചയായിരുന്നു... ഒറ്റയ്ക്കല്ല കേട്ടോ...അവന്റെ ഹൻസികയുമുണ്ടായിരുന്നു കൂടെ.... എന്നിട്ടും ത്രേയേടെ trolley മാത്രം കൈയ്യിൽ നിൽക്കാതെ മിനുസമായ പ്രതലത്തിലൂടെ മുന്നോട്ട് നീങ്ങി...വീണു കിട്ടിയ അവസരം മുതലെടുത്ത് ലഗ്ഗേജും with ഹൻസികയുമായി സിനിമാ style ൽ അച്ചു രണ്ട് റൗണ്ടങ്ങ് ഉരുണ്ടു...അതും നല്ല നിരപ്പായ നിലത്ത് തന്നെ....!! ത്രേയേടെ ലക്ഷ്യം baggage ൽ തന്നെ ഒതുങ്ങി..ശരംവിട്ട കണക്കെ അവളതിന് പിന്നാലെ പാഞ്ഞു... ഒടുവിൽ ഒരു കാല് കൊണ്ട് അതാരോ തടുത്തു വച്ചത് കണ്ട് കിതച്ചു കൊണ്ട് ത്രേയയുടെ കണ്ണുകൾ ആ കാലിലേക്കും ആ കാലിന്റെ ഉടമയിലേക്കും പാഞ്ഞു....അവൾ പോലും അറിയാതെ ഒരു ഞെട്ടലോടെ അവളുടെ നാവ് ആ പേര് ഉരിവിട്ടു... രാവൺ..... കണ്ണും മിഴിച്ച് നിന്ന ത്രേയ അവനെ തന്നെ അടിമുടി ഒന്ന് നോക്കി... തന്റെ പഴയ രാവണിൽ നിന്നും അവൻ ഒരുപാട് മാറിയിരുന്നു...എപ്പോഴും മുഖത്തൊരു കുസൃതിച്ചിരിയോടെ നിന്നിരുന്ന അവനിൽ വർഷങ്ങൾക്കു ശേഷം തെളിഞ്ഞു നിന്ന ഗൗരവം അവളുടെ ചുണ്ടിലെ ചിരി മായിച്ചു...
സിക്സ് പാക്ക് ബോഡിയും,കണ്ണിലെ ഗ്ലാസും,കൈയ്യിൽ തെളിഞ്ഞു നിന്ന വരിഞ്ഞു മുറുകിയ ഞരമ്പുകളും അവയ്ക്ക് മീതെ തെളിഞ്ഞു നിന്ന പച്ചകുത്തിയ അടയാളങ്ങളും കണ്ട് ത്രേയ ഒരുനിമിഷം അവനെ തന്നെ ഒരമ്പരപ്പോടെ നോക്കി നിന്നു....അവന് മുന്നിൽ എന്ത് സംസാരിച്ചു തുടങ്ങണം എന്നുകൂടി ബോധ്യമില്ലായിരുന്നു അവൾക്ക്....അവന്റെ കണ്ണിൽ തെളിയുന്ന ഭാവങ്ങൾ എന്താണെന്ന് മനസിലാക്കാൻ വേണ്ടി അവളുടെ മനസ് കൊതിച്ചു...എന്നാൽ കണ്ണിൽ വച്ചിരുന്ന ഗ്ലാസിനാൽ അത് മറയപ്പെട്ടിരുന്നു....ഇരുവരുടേയും ഇടയിൽ നിശബ്ദത കൂടു കൂട്ടാൻ തുടങ്ങിയതും അഗ്നി പറഞ്ഞ ഉപദേശങ്ങൾ ത്രേയ ഓർത്തെടുക്കാൻ തുടങ്ങി....അവളൊരു നിമിഷം കണ്ണൊന്ന് ഇറുകെ

💬 Comments

View all comments