Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ആഴ്ന്നിറങ്ങുകയായിരുന്നു... പെട്ടെന്നാണ് അച്ചു രാവണിന്റെ കൈയ്യിനെ തട്ടിയെറിഞ്ഞ് അല്പം മുന്നിലേക്ക് തിടുക്കപ്പെട്ട് ഓടിയത്...അവൻ പോയ വഴിയേ നോക്കി രാവണും നടന്നു...
ത്രേയാ....My ചെല്ലോം...!!!!
അച്ചൂന്റെ ഉച്ചത്തിലുള്ള വിളി രാവണിന്റെ കാതിൽ തട്ടിയതും അവന്റെ കാലുകൾ ചങ്ങലയാൽ ബന്ധിക്കും പോലെ അവിടെതന്നെ നിന്നുപോയി.... അവന്റെ കണ്ണുകൾ അവളുടെ മുഖത്തെ പരതി നടന്നു.... ഒടുവിൽ അവ അവിളിലേക്ക് മാത്രമായി ഒതുങ്ങി... തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന ത്രേയയിലേക്ക് മാത്രമായി ഒതുങ്ങി....കണ്ണ് ചിമ്മാതെ അവനവളെ തന്നെ നോക്കി നിന്നു...പഴയ ത്രേയയിൽ നിന്നും പാടെ മാറി തുടങ്ങിയിരുന്നു അവൾ...ദാവണിയും പട്ടുപാവാടയും ധരിച്ചിരുന്ന ത്രേയയെ മോഡേൺ ലുക്കിൽ കണ്ടപ്പോ രാവൺ അല്പം അതിശയത്തോടെ ആ കാഴ്ച കണ്ട് നിന്നു.....
കണ്ണിലെ ഗ്ലാസ് അവന്റെ മുഖത്ത് തെളിയുന്ന ഭാവങ്ങളെ മറച്ചു പിടിച്ചു...
ഒരുനിമിഷം അവൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരുമ്പോ ത്രയയിലേക്ക് ഓടിയടുക്കുന്ന അച്ചൂനെ ആയിരുന്നു കൺമുന്നിൽ കാണുന്നത്...
അച്ചൂനെ കണ്ട സന്തോഷത്തിൽ trolley ലെ പിടി പാടെ വിട്ട് ത്രേയ അവനരികിലേക്ക് ഓടിച്ചെന്നു...ഇരുവരും ആലിംഗനവും ആനന്ദാശ്രുവും പൊഴിച്ചു നിന്നതു കൊണ്ട് കൈവിട്ടു പോയ trolley യെ ശ്രദ്ധിക്കാനുള്ള മനസ് വന്നില്ല.... ഒരുവേള ഇരുവരും തമ്മിൽ വേർപ്പെട്ട് ട്രോളി തിരഞ്ഞതും അത് അതിർത്തി കടന്ന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്...
അച്ചൂട്ടാ എന്റെ baggage...ദേ പോണു...പിടിയെടാ..
രണ്ടു പേരും കൂടി അതിന് പിറകേ കൂടിയതും രാവൺ ചുറ്റിലും നിന്ന ആളുകളെ ഒന്ന് നോക്കി ആകെ പെട്ട അവസ്ഥയിൽ expression ഇട്ട് നിന്നു...
ത്രേയയ്ക്ക് മുന്നേ ഓടിയ അച്ചു കാല് സ്ലിപ്പായി മുന്നിൽ കണ്ട മൂന്ന് trolley യും
💬 Comments
View all comments