Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
arrival gate ന് അടുത്തായുള്ള waiting zone ലേക്ക് ചെന്നു നിന്നതും ലാന്റായിട്ടുള്ള ഫ്ലൈറ്റിനെക്കുറിച്ചുള്ള announcement ഉയർന്നു കേട്ടു....രാവണിനെ തള്ളിമാറ്റി കൊണ്ട് അച്ചുവും അവിടെ ഇടം പിടിച്ചിരുന്നു... അതുവരെയും തോന്നാതിരുന്ന എന്തൊക്കെയോ ചിന്തകളാൽ കലുഷിതമായിരുന്നു രാവണിന്റെ മനസ്.... അതൊന്നും ശ്രദ്ധിക്കാതെ അച്ചു വാതോരാതെ ചിലച്ചു നിൽക്ക്വായിരുന്നു.... പെട്ടന്നാണ് ത്രേയ വന്നിട്ടുള്ള ഫ്ലൈറ്റിന്റെ announcement അവിടെ ഉയർന്നു കേട്ടത്...അത് കേട്ട ക്ഷണനേരം തന്നെ രാവണിന്റെ ഉള്ളൊന്നു പിടഞ്ഞു... എങ്കിലും അതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന മട്ടിൽ അവൻ മൊബൈൽ എടുത്ത് വെറുതെ സ്ക്രോൾ ചെയ്ത് നിന്നു....
രാവൺ...ദേ...ദേ...നോക്കെടാ..
അച്ചൂന്റെ സ്വരത്തിൽ നിറഞ്ഞു നിന്ന വെപ്രാളം കേട്ടപ്പോ അത് ത്രേയയാവും എന്ന് മനസ്സിലോർത്ത് രാവൺ തിടുക്കപ്പെട്ട് മുഖമുയർത്തി നോക്കി....അപ്പോഴും അച്ചൂന്റെ വിരലുകൾ പരിഭ്രാന്തിയോടെ രാവണിന്റെ തോളിൽ ഞോണ്ടിക്കൊണ്ടിരിക്ക്യായിരുന്നു...
ആരാടാ...???
ദേ നോക്കിയേടാ...ഒരു സുന്ദരി പെണ്ണ്...കണ്ടാൽ റോമിയോ ആൻഡ് ജൂലിയറ്റിലെ ഹൻസികയെപ്പോലെയുണ്ട്...എന്നാ ഗ്ലാമറാന്ന് നോക്കിയേ...
അച്ചൂന്റെ ആ പറച്ചിലും മുഖഭാവവും കണ്ടപ്പോ അവനെ കൊന്നു കുഴിച്ച് മൂടാനുള്ള ദേഷ്യമായിരുന്നു രാവണിന്...
നീ കണ്ട പെണ്ണുങ്ങളെ വായിനോക്കീട്ടാന്നോ ഇത്ര excitement ൽ എന്നോട് സംസാരിച്ചത്...??
അച്ചൂനെ കലിപ്പിച്ചൊന്ന് നോക്കി രാവണത് പറഞ്ഞതും അച്ചു രാവണിനെ നോക്കി ആക്കിയ മട്ടിൽ ഒന്നിളിച്ചു കാണിച്ചു...
എന്താടാ ഇത്ര കിണിക്കാൻ...???
ഞാൻ കണ്ട പെണ്ണുങ്ങളെ നോക്കും അതെന്റെ ശീലം... അതൊക്കെ പോട്ടെ.. ഞാൻ പറഞ്ഞത് കേട്ട് മോനിത്ര excitement ൽ നോക്കിയത് ആരെയാ...ത്രേയയെയാ...???
അച്ചൂന്റെ ആ ചോദ്യം കേട്ടതും രാവൺ അവനിൽ നിന്നുള്ള പിടി അയച്ച് മുഖത്തെ ദേഷ്യം അല്പമൊന്ന് കുറച്ചു നിന്നു....അവനാ സമയം ഓർമ്മകളുടെ ചുഴിയിലേക്ക്
💬 Comments
View all comments