0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 711
urgent ആയി വരച്ചു തീർക്കേണ്ട മ്യൂറൽ painting... നിന്റേത് പിന്നെ അവിട്ടം നക്ഷത്രം... എല്ലാം കഴിഞ്ഞ് വേറൊരുത്തനെ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ്...!!!
നിന്റെയൊക്കെ കൂട്ടായ തീരുമാനം ഈ എന്നോട് വേണ്ട...അയ്യേ...രാവൺ...അങ്ങനെയൊന്നുമല്ല... എന്റെ കാര്യം സത്യം തന്നെയാ... അല്ലെങ്കിൽ നീ നോക്കിക്കോ... നമുക്ക് കാണാം...!! അച്ചു അതും പറഞ്ഞ് രണ്ടും കല്പിച്ച് ഇരുന്നു...രാവണിന്റെ favourite songs ന്റെ playlist open ആയതും കാറ് നിലം തൊടാതെ പായാൻ തുടങ്ങി... ഒടുവിൽ കാറ് airport road കടന്ന് പാർക്കിംഗിലേക്ക് ചെന്നു നിന്നു... നീ ചെന്ന് അവളേം വിളിച്ചു വാ... ഞാനിവിടെ ഇരുന്നോളാം... രാവൺ അതും പറഞ്ഞ് സ്റ്റിയറിംഗിൽ പിടി മുറുക്കി ഇരുന്നു... ആഹാ... അതെന്ത് മര്യാദ...അങ്ങനെയിപ്പോ ഞാനൊറ്റയ്ക്ക് എവിടേക്കും പോകുന്നില്ല... ഞാൻ നിനക്ക് കൂട്ടിന് വന്നതാ... എന്തിന്...നിന്നെ ഹെൽപ് ചെയ്യാൻ...ആ എന്റെ കൈയ്യില് ഇത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചാൽ...മോനേ രാവൺ ചെയ്യില്ല ഞാൻ.... രാവണിന് നേരെ വിരൽ ഞൊടിച്ച് അച്ചു അത് പറഞ്ഞതും രാവണവനെ കലിപ്പിച്ചൊന്ന് നോക്കി... പോയിട്ട് വാടാ... ഇല്ല... ഞാൻ പോവൂല്ല... അച്ചു കൊച്ചു കുട്ടികളെപ്പോലെ ഇരുന്ന് ചിണുങ്ങി തുടങ്ങിയതും സഹികെട്ട് രാവൺ ഡോറ് ഓപ്പൺ ചെയ്ത് പുറത്തേക്കിറങ്ങി....അത് കാണേണ്ട താമസം മറുവശത്തെ ഡോർ തുറന്ന് അച്ചുവും പുറത്തേക്കിറങ്ങി നിന്ന് ഒരു മൂരി നിവർത്തി വിട്ടു... അല്ല രാവൺ...നമ്മൾ വന്ന സ്ഥിതിക്ക് അവളെ സ്വീകരിക്കാൻ ഒരു ബൊക്കയോ മറ്റോ വാങ്ങണ്ടേ...!!! ചുമ്മാതെ നിന്ന് ചിലയ്ക്കാണ്ട് വരാൻ നോക്കെടാ...!!! രാവൺ അത്രയും പറഞ്ഞ് സ്പെക്സ് എടുത്ത് മുഖത്തേക്ക് വച്ച് വാച്ചിലെ ടൈം  നോക്കി airport നടുത്തേക്ക് നടന്നു....

💬 Comments

View all comments