0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 710
എനിക്ക്...എനിക്കൊന്നും മനസിലാകുന്നില്ല...അച്ഛനെന്താ ഈ പറഞ്ഞു വരുന്നത്...രാവണിനെ വേദ്യയ്ക്കായി തീരുമാനിച്ചുറപ്പിച്ച് വച്ചിരുന്ന വൈദിയങ്കിൾ അവനെ ത്രേയയെ കൊണ്ട് കെട്ടിക്കാൻ പോകുന്നെന്നോ....No way... എങ്കില് നീ കേട്ടോ അതാണ് ഇവിടുത്തെ ഇപ്പോഴുള്ള തീരുമാനം... അതിന് പിന്നിലെ ഹിഡൻ അജണ്ട...അതാണ് നമ്മൾ കണ്ടെത്തേണ്ടത്.... സുഗത് പറഞ്ഞ വാക്കുകൾ കേട്ട് ആകെ confused ആയി നിൽക്ക്വായിരുന്നു അഗ്നി... അതിനിടയിലാണ് അച്ചൂനേം തൂക്കി പുറത്തേക്ക് നടക്കുന്ന രാവണിലേക്ക് അവന്റെ ശ്രദ്ധ പോയത്.. അച്ഛാ... ഞാനിപ്പോ വരാം...one minute.. സുഗതിനോട് അത്രയും പറഞ്ഞ് അഗ്നി പുറത്തേക്ക് ഒരോട്ടമായിരുന്നു...ചാവടിയിലെത്തി പടിക്കെട്ട് കടക്കാൻ തുടങ്ങിയപ്പോഴേക്കും അച്ചുവുമായി രാവൺ കാറ് സ്റ്റാർട്ട് ചെയ്തിരുന്നു... രാവൺ.. എവിടേക്കാ നീ...ഡാ...നിന്നേ... അഗ്നി പിറകെ കൂകി വിളിച്ചു പറഞ്ഞിട്ടും അതിനെ പാടെ അവഗണിച്ച് കൊണ്ട് രാവൺ കാറുമായി സ്പീഡിൽ ഗേറ്റ് കടന്നിരുന്നു... ___________________________ രാവൺ....നീ എന്ത് പണിയാ കാണിച്ചേ... ഞാൻ പറഞ്ഞിരുന്നില്ലേ അവിട്ടം നക്ഷത്രക്കാരനായ ഞാനിന്ന് airport ൽ ചെന്നാൽ അവിടെ വലിയ അപകടം സംഭവിക്കുംന്ന്.... നീ ഇത്രേം saddest ആയിരുന്നോ... രാവൺ ഒന്നും മിണ്ടാതെ ഗൗരവം ഒട്ടും ചോരാതെ ഡ്രൈവിംഗ് തുടർന്നു... പെട്ടെന്നാ അച്ചൂന്റെ ഫോണിൽ അഗ്നീടെ WhatsApp message വന്നത്...അതിന് reply ആയി totally trapped എന്നൊരു മെസേജും രണ്ട് ഇമോജിയും അയച്ച് അച്ചു ഒന്ന് നെടുവീർപ്പിട്ടിരുന്നു.... നമ്മളെവിടേക്കാ രാവൺ...അതെങ്കിലും ഒന്ന് പറഞ്ഞു താ...!! അച്ചൂന്റെ ദയനീയത തുളുമ്പുന്ന മുഖം കണ്ട് രാവൺ അവനെ പുരികം ചുളിച്ചൊന്ന് നോക്കി... ചേട്ടനും അനിയനും കൂടി വലിയ പ്ലാൻ ചെയ്തിരുന്നതല്ലേ..അതാ ഞാൻ നിന്നേം തൂക്കി ഇറങ്ങിയത്... എനിക്ക് ഒന്നും മനസിലാകില്ലാന്ന് കരുതിയോ നീയൊക്കെ... അവന് 

💬 Comments

View all comments