Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
കണ്ടപ്പോ ശന്തനൂന്റെ മുഖമൊന്ന് വിടർന്നു...
ഇഷ്ടപ്പെട്ടോ നിനക്ക്...!!!രാവിലെ പരസ്യം കണ്ടപ്പോ അതീന്ന് ചൂണ്ടിയതാ... അപ്പോ ഇതിനി ഇടയ്ക്കിടേ ധൈര്യമായി apply ചെയ്യാം ല്ലേ...
ദേ എന്റെ ഈ കൈയ്യകലത്ത് നിന്നോണ്ട് ഇമ്മാതിരി ചളംകുളം ചളികളും അടിച്ചോണ്ട് വന്നാൽ...പൊന്നുമോനേ Friend ആണെന്നൊന്നും ഞാൻ ഓർക്കൂല്ല... അടിച്ചു കണ്ണ് പൊട്ടിക്കും ഞാൻ...
അഗ്നീ നീയിത്രയും violence ചിന്തിക്കാൻ പാടില്ല...നീ ഞങ്ങടെ ഒരേയൊരു little lamb അല്ലേ... അപ്പോ ഈ താടിയും അതിനിടയിൽ വിരിയുന്ന ഈ നുണക്കുഴി ചിരിയും ഒക്കെ മതി നിനക്ക്....
ശന്തനു അതും പറഞ്ഞു കൊണ്ട് അഗ്നീടെ നുണക്കുഴി കവിളിലെ ചുഴിയിലേക്ക് ചൂണ്ട് വിരലാലൊന്ന് കുത്തി...അത് കേട്ടതും ആ ചുഴിയുടെ ആഴത്തെ കൂട്ടിക്കൊണ്ട് അഗ്നി മനസ് നിറഞ്ഞൊന്ന് പുഞ്ചിരിച്ച് ശന്തനൂനെ ചേർത്ത് പിടിച്ചു... ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള അവരുടെ കണ്ടുമുട്ടലിന്റെ സ്നേഹപ്രകടനങ്ങൾ നടന്നപ്പോഴാണ് അഗ്നീടെ മൊബൈലിൽ മെസേജ് വന്ന ശബ്ദം കേട്ടത്...ശന്തനൂനെ അടർത്തി മാറ്റി അഗ്നി WhatsApp messenge open ചെയ്തു...
മൊബൈലിൽ തെളിഞ്ഞു വന്ന ഫോട്ടോസ് ഓരോന്നും കാണും തോറും അഗ്നിയുടേയും ശന്തനൂന്റെയും മുഖം അമ്പരപ്പോടെ വിടർന്നു...ക്ഷണനേരം കൊണ്ട് ആ അമ്പരപ്പിന്റെ മറനീക്കി ഇരുവരുടേയും മുഖത്ത് ഒരു കള്ളച്ചിരി മൊട്ടിട്ടു....
അഗ്നീ...എന്തോന്നെടേ ഇത്...ഇതാണോ നീ പറഞ്ഞേ രാവണിന് ത്രേയേടെ പേര് കേട്ടാൽ തന്നെ കലിപ്പാണെന്ന്....ഇത് പിന്നെ എങ്ങനെ...
അതാടാ ഞാനും ആലോചിക്കുന്നേ... കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത എന്റെ പുന്നാര അനിയനാണ് ഈ പിക്ക് എനിക്ക് send ചെയ്തിരിക്കുന്നത്... അതുകൊണ്ട് എനിക്ക് അത്രയ്ക്കങ്ങോട്ട് വിശ്വാസം പോര...
ഏയ്...ഇത് അച്ചൂന്റെ വകയുള്ള ഒരു കോമാളിത്തരവും അല്ല... പ്രത്യേകിച്ച് editing
💬 Comments
View all comments