Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
വേണ്ടേ...ആരോടും എന്തും പറയാംന്നാ...കൺമണി ആരാണെന്നറിയാതെ.....(രാവൺ)
നീ എന്ത് പറച്ചിലാടാ പറഞ്ഞേ...ആ കുട്ടി എന്ത് വിചാരിച്ചിട്ടുണ്ടാവും...(അഗ്നി)
ഒരേസമയം രണ്ടാളും ഒരുപോലെ അച്ചൂനെ റോസ്റ്റ് ചെയ്യാൻ തുടങ്ങിയതും അച്ചു ചില്ലുകൂട്ടിലിട്ട രൂപത്തെ പോലെ ആയിപ്പോയി....രാവണും അഗ്നിയും ഒരുപോലെ കത്തിക്കയറുന്നത് കേട്ട് അച്ചു നീട്ടിയൊന്ന് ശ്വാസം വലിച്ച് ടേബിളിന്റെ പുറത്ത് ആഞ്ഞൊന്നടിച്ചു....
Stop....
അവന്റെ ആ താക്കീതിന്റെ സ്വരം കേട്ട് രാവണും അഗ്നിയും ഒരുപോലെ ഒന്നടങ്ങി...കിതച്ചു കൊണ്ടിരുന്ന ഇരുവരേയും അച്ചു മാറിമാറിയൊന്ന് നോക്കി....
My....My...My dear കുട്ടിച്ചാത്തന്മാരേ....രാവിലെ തന്നെ എന്നെ കൊണ്ട് സുപ്രഭാതം പാടിയ്ക്കരുത്.... നീയൊക്കെ ഇങ്ങനെ കിടന്ന് ഉറഞ്ഞു തുള്ളാൻ ആ പെണ്ണ് നിന്റെ രണ്ടിന്റേയും ആരുമല്ലല്ലോ.... കണ്ടപ്പോ ക്യൂട്ടായി തോന്നി...
മുഖത്ത് ആകെയൊരു ഗ്രാമീണതയും,ഒരു ഹരിതാഭയും....അതിന്റേതായ ഒരു ഊഷ്മളത...
അതുകൊണ്ട് ഒന്ന് പറഞ്ഞു പോയി...അതിനാന്നോ എന്നെ ഇങ്ങനെയിട്ട് വാട്ടുന്നേ...ഈ ഗതിയ്ക്ക് നീയൊക്കെ എന്നെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ സമ്മതിക്കത്തില്ലല്ലോ....അല്ലെങ്കിൽ തന്നെ നീ ഈ പ്രായത്തിൽ എന്തിനാ ഇങ്ങനെ പെണ്ണുങ്ങളേം വായിനോക്കി നടക്കുന്നേ...
അഗ്നീടെ ആ ചോദ്യം കേട്ട് അച്ചു അവനെ ഒന്നിരുത്തി നോക്കി...
പിന്നെ അങ്ങയുടെ അഭിപ്രായ പ്രകാരം ഞാൻ ഏത് പ്രായത്തിൽ വായിനോക്കണം....???
എടാ മോനേ അച്ചൂ...നീ ഇപ്പോ ചെറിയേ പയ്യനല്ലേ...ഈ പ്രായത്തിൽ നീ ഇങ്ങനെയൊന്നും ചിന്തിക്കാനേ പാടില്ല...മനസിലായോ...
അച്ചൂന്റെ തോളിൽ കൈവച്ച് രാവണങ്ങനെ പറഞ്ഞതും അച്ചു അതിനെ നൈസായിട്ട് തോളിൽ നിന്നും മാറ്റി വച്ചു....
ഉവ്വേ... എനിക്ക് പ്രായം ഇരുപത്താറല്ലേ ആയുള്ളൂ.. ഇവിടെ പ്രായം ഇരുപത് തികയും മുന്നേ പല കലാപരിപാടികളും നടത്തി നടന്ന ടീംസാ ഇപ്പോ നമ്മളെ ഉപദേശിക്കുന്നേ....ആ ത്രേയ ഇവിടെ ഉണ്ടായിരുന്നെങ്കിൽ
💬 Comments
View all comments