Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ഇപ്പോ തെളിവ് സഹിതം ഞാനിവിടെ നിരത്തിയേനെ...
ത്രേയേടെ പേര് കേട്ടതും ചിരിയോടെ ഇരുന്ന രാവണിന്റെ മുഖമൊന്ന് മങ്ങി.... അവന്റെ മനസിലേക്ക് ക്ഷണനേരം കൊണ്ട് അവളുടെ മുഖവും,കുപ്പിവളക്കിലുക്കം പോലെയുള്ള ചിരിയും,കുസൃതികളും എല്ലാം മിന്നിമറഞ്ഞു.... അവന്റെ ഓർമ്മകൾക്കെല്ലാം ഏഴഴകിന്റെ ഭംഗിയായിരുന്നു....അവയെ ഇരുട്ടിൽ മൂടിക്കൊണ്ട് മറ്റുചില സംഭവങ്ങൾ കൂടി കണ്ണിലൂടെ ഓടിമറഞ്ഞതും രാവൺ ഒരൂക്കോടെ ചെയറിൽ നിന്നും എഴുന്നേറ്റു...
രാവൺ...
നീ എവിടേക്കാ...കഴിച്ചില്ലല്ലോ...ഇരിക്കെടാ...
അഗ്നീടെ നിർബന്ധത്തെ വക വയ്ക്കാതെ അപ്പോഴേക്കും അവൻ വാഷ്ബേസിന്റെ അടുത്തേക്ക് നടന്നടുത്തിരുന്നു... നിമിഷനേരം കൊണ്ട് കൈ കഴുകി ആരോടും ഒന്നും മിണ്ടാതെ അവൻ ഹാളിലേക്ക് നടന്നു....
നിനക്കെന്തിന്റെ കേടായിരുന്നു അച്ചൂ...അവൻ ദേ ഒന്നും കഴിയ്ക്കാതെയാ പോയിരിക്കുന്നേ...
ഞാൻ ഓർത്തില്ല അഗ്നീ.... അല്ലെങ്കിൽ തന്നെ എപ്പോഴും നമ്മുടെ സംസാരത്തിൽ നിന്നും ത്രേയയെ ഒഴിവാക്കിയാൽ പിന്നെ എങ്ങനെയാ വീണ്ടും അവളെ ഈ അസുരന്റെ ചങ്കില് പ്രതിഷ്ഠിക്കുന്നേ... അതിന് വേണ്ടിയുള്ള ഒരേറല്ലേ ഇത്....
oh... psychological move...
ദത് തന്നെ...
അച്ചു അതും പറഞ്ഞ് വീണ്ടും കഴിപ്പ് തുടർന്നതും ടേബിളിൽ ഉറച്ച ശബ്ദത്തോടെ ഒരു കപ്പ് കോഫി വച്ച് കൺമണി ടേബിളിനരികിലേക്ക് മാറി നിന്നു..ആ ശബ്ദം കേട്ട് അഗ്നിയും,അച്ചുവും ഒരുപോലെ കോഫി വച്ച ആളിലേക്ക് നോട്ടം പായിച്ചു....
കോഫി...!!!
എന്റെ പൊന്നു പെങ്ങളേ ഈ കപ്പ് ഇനി ആ അടുക്കളയിലേക്ക് വേണ്ടേ....അതോ മുമ്പ് വല്ല ചായക്കടേലും ആയിരുന്നോ ജോലി...
അച്ചൂന്റെ ആ ചോദ്യം കേട്ട് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടിവെച്ച് നിന്ന് കൺമണി അവനെയൊന്ന് നോക്കി...
നേരത്തെ നന്നായി ബോധിച്ചൂന്ന് പറഞ്ഞ ആൾക്ക് ഇത്ര പെട്ടെന്ന് ഞാൻ പെങ്ങളായോ...അത് കൊള്ളാല്ലോ....!!!
കൺമണീടെ
💬 Comments
View all comments