Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
മുറുക്കി യിരുന്നു....രാവണിന്റെ ആ ഡയലോഗ് കേട്ട് ത്രേയയുടെ മുഖമൊന്ന് വാടി...എന്നാൽ അത് വെറും അഭിനയം മാത്രമായിരുന്നു.... മുഖത്തെ ശോകഭാവത്തിൽ തന്നെ ഡോറ് പതിയെ അടയ്ക്കാൻ ഭാവിച്ച അവൾ അതിന്റെ ഇരട്ടി ഊക്കോടെ അത് ഓപ്പൺ ചെയ്തു സീറ്റിലേക്ക് കയറിയിരുന്നു...രാവണിനെ തുറിച്ച് നോക്കി ഒന്ന് പേടിപ്പിച്ചിട്ട് അവളാ സീറ്റിലേക്ക് ഒന്നുകൂടി ഒന്നുറച്ചിരുന്നതും രാവണിന്റെ മുഖത്തെ ഞരമ്പുകൾ ഓരോന്നായി വലിഞ്ഞു മുറുകി...
അച്ചൂ...നിന്നോടാ പറഞ്ഞേ...
extreme കലിപ്പിൽ രാവണതും പറഞ്ഞ് അച്ചൂനോട് വീണ്ടും ഓഡറിട്ടതും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിൽ സീറ്റിലേക്ക് ചാരിയിരുന്ന് കാർകൂന്തൽ മുന്നിലേക്കിട്ട് ചീകിയൊതുക്കുന്ന തിരക്കിലായിരുന്നു ത്രേയ..
അച്ചൂ.....
രാവണിന്റെ ആ അലർച്ച കേട്ടതും നാവ് കൊണ്ട് ചുഴറ്റി കവിളിൽ പതിഞ്ഞ പാട് നോക്കി നിന്ന അച്ചുവൊന്ന് ഞെട്ടി....അവൻ ഞെട്ടിപ്പിടഞ്ഞ് രാവണിനടുത്തേക്ക് ചെന്നു....
എന്താ രാവൺ....??? എന്തുപറ്റി...???
എന്തുപറ്റി പോലും...co driver സീറ്റിൽ നിനക്കിരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി... പറ്റില്ലെങ്കിൽ നീ തന്നെ ഡ്രൈവ് ചെയ്താ മതി...
പിന്നേ...ആ ഐഡിയ പൊന്നുമോൻ പള്ളീ ചെന്ന് പറഞ്ഞാ മതി... ഡ്രൈവ് ചെയ്യാൻ...അതും ഞാനേ..നടക്കും നടക്കും....
അച്ചു അത്രയും പറഞ്ഞ് രാവണിൽ നിന്നും അകന്ന് ബാക്ക് ഡോർ ഓപ്പൺ ചെയ്ത് കാറിലേക്ക് കയറി സീറ്റിലേക്ക് നീണ്ടു നിവർന്നങ്ങ് കിടന്നു....
നല്ല ക്ഷീണം രാവൺ...മനസറിഞ്ഞ് ഒന്നും കഴിയ്ക്കാഞ്ഞതിന്റെയാവും....
പിന്നെ നല്ല ഒന്നാന്തരം ഒരു ആക്സിഡന്റ് അല്ലേ ഉണ്ടായത്...ആ നിലത്ത് കിടന്ന് എന്ത് മാത്രം ഉരുണ്ടു..വയ്യ...
പിന്നെ ആകെയുള്ള ആശ്വാസം....
അത്രയും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അച്ചു അവന്റെ കവിളിലെ പാടിലേക്ക് ഒന്ന് തടവി..
തൂവാനം...തൂവാ..തൂവാ...മഴൈ തുള്ളികളിൽ ഉന്നെകണ്ടേൻ....
അച്ചൂന്റെ
💬 Comments
View all comments