Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
അതുവരെയും ചിരിയോടെ നിന്ന അച്ചുവും ശന്തനുവും ആ വാർത്ത കേട്ട് ശരിയ്ക്കും ഞെട്ടിയിരുന്നു...അന്നു വരെയും വേദ്യയ്ക്ക് വേണ്ടി തീരുമാനിച്ചു വച്ചിരുന്ന രാവണിനെ പെട്ടെന്നെങ്ങനെ ത്രേയയ്ക്ക് വേണ്ടി ആലോചിച്ചു എന്ന സംശയം അവരിലും മുറുകി തുടങ്ങി...
ത്രേയ ഇതൊക്കെ സത്യമാണോ എന്ന് നിശ്ചയമില്ല..അച്ഛനാ എന്നോടിങ്ങനെ ഒരു കാര്യം പറഞ്ഞത്....അച്ഛൻ പറഞ്ഞിട്ടുള്ളതൊന്നും ഇതുവരെ തെറ്റീട്ടില്ല... അതുകൊണ്ട് എനിക്കിത് വിശ്വസിക്കാതിരിക്കാനും തോന്നീല്ല..
സത്യമാകും അഗ്നീ...സുഗതങ്കിൾ കേട്ടതെല്ലാം സത്യമാകും....വല്യച്ഛനും പ്രഭയങ്കിളും ഇങ്ങനെയൊരു പ്ലാൻ തീരുമാനിച്ചിട്ടുണ്ടാവും... അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ടയും ഉണ്ടാവും...അതിൽ സംശയിക്കേണ്ട...
കാരണം ഈ പൂവള്ളി തറവാട്ടിലെ പലരുടേയും ഇത്തരം തീരുമാനങ്ങൾ ആണ് എന്നെ എന്റെ രാവണിൽ നിന്നും അകറ്റിയത്.... ഇനിയും അതുപോലെ എന്നെന്നേക്കുമായി ഒരു വേർപാടിന് വേണ്ടിയാവും ചിലപ്പോ...
നീയെന്തൊക്കെയാ ത്രേയ ഈ പറയുന്നത്...പൂവള്ളിയിലെ ആരാ നിന്നേം രാവണിനേം തമ്മിൽ പിരിച്ചത്...അതിന്റെ കാരണമെന്താ...???
അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയയുടെ മനസ് പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തി...നിത്യയുടെ മരണവും അത് ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അവളുടെ അവസ്ഥയും അവളുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു പോയി... അവൾടെ ഉറക്കെയുള്ള നിലവിളികൾ പൂവള്ളിയുടെ നാലു കോണിലും തട്ടിത്തെറിച്ചു പായുന്നുണ്ടായിരുന്നു.... തന്റെ ശബ്ദം കേട്ട് പരിഭ്രമത്തോടെ ഓടിയടുത്ത രാവണിന്റെ മുഖം അവൾ ഞൊടിയിട നേരത്തിൽ ഓർത്തെടുത്തു... തനിക്ക് വേണ്ടി മാത്രം നിലകൊണ്ട രാവണിന്റെ മുഖം....
പക്ഷേ എല്ലാം തകിടം മറിച്ചത് ആ ഫോൺ കോൾ ആയിരുന്നു... തന്റെ ജീവിതത്തെ ഇല്ലാതാക്കിയ ആ ഫോൺ കോൾ...അവളുടെ രാവണിനെ അവളുടെ മുന്നിൽ ശത്രുവാക്കി മാറ്റിയ ആ ഫോൺ കോൾ....
വൈദേഹിയുടെ കൈപിടിച്ച് സ്വന്തം റൂമിലേക്ക് കയറിയ ത്രേയയെ വരവേറ്റത് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന ആ ഫോൺ കോളായിരുന്നു....
നിത്യയുടെ ശവശരീരം നേരിൽ കണ്ട നടുക്കത്തിൽ ത്രേയയുടെ മനസ് ശരിയ്ക്കും പതറി തുടങ്ങിയിരുന്നു...ഇരുട്ടിനെ ഭയന്ന് കട്ടിലിന്റെ ചാരുപടിയിലേക്ക് ചുരുങ്ങി കൂടിയ അവളെ വൈദേഹിയായിരുന്നു ചേർത്തിരുത്തി സമാധാനിപ്പിച്ചത്...അവളുടെ ചങ്കിലെ പിടപ്പിന് നേരിയ ശമനം ഉണ്ടായപ്പോഴാണ് വേദേഹി അവളിൽ നിന്നും അടർന്നു മാറി റൂം വിട്ടിറങ്ങിയത്...ആ ഞൊടിയിട നേരത്തിൽ തന്നെ തേടിയെത്തിയ ആ ഫോൺ കോൾ ആരുടേതായിരുന്നു എന്ന്
💬 Comments
View all comments