0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 723
പോലെ... അവനെ പിരിഞ്ഞിട്ട് ഇതിപ്പോ ഏതാനും മണിക്കൂറുകളായതേയുള്ളൂ... പക്ഷേ ഒരു യുഗം പോലെ തോന്നുന്നു.... ത്രേയ അത്രയും പറയുമ്പോ മുഖത്ത് ഒരു ചിരി തെളിഞ്ഞെങ്കിലും അവളത് മനപൂർവ്വം മറച്ചു പിടിച്ച് ശോകം അഭിനയിച്ച് തകർത്തു.... ഇടയ്ക്കിടെ നോട്ടം രാവണിലേക്ക് പായിച്ചു കൊണ്ട് അവളാ സംസാരം തുടർന്നു...
അവൻ ശരിയ്ക്കും ഒരു നല്ല ക്യാരക്ടർ ആയിരുന്നെടാ...വളരെ വളരെ നല്ല ക്യാരക്ടർ... അതുപോലൊരാളെ ഞാൻ മുമ്പെങ്ങും കണ്ടിട്ടേയില്ല... എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല... അത്രയും കേട്ടതും സ്റ്റിയറിംഗിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവിടെ മുറുകാൻ തുടങ്ങി... കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകുന്നതിനനുസൃതമായി കാറിന്റെ സ്പീഡും കൂടുന്നുണ്ടായിരുന്നു....ത്രേയേടെ നോട്ടം രാവണിലേക്ക് പോയതും അവന്റെ മുഖത്ത് നിന്നും അവൾക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു അവന്റെയുള്ളിലെ ദേഷ്യത്തിന്റെ തിരയിളക്കം..അവളതിനെ ഉള്ളിൽ നിറഞ്ഞു വന്ന കുസൃതിയോടെ ശരിയ്ക്കും ആസ്വദിയ്ക്കുന്നുണ്ടായിരുന്നു....രാവണിന്റെ ദേഷ്യം മുതലെടുത്ത് വീണ്ടും വീണ്ടും അവള് ബാംഗ്ലൂർ ലൈഫിനേയും ബോയ്ഫ്രണ്ടിനേയും പുകഴ്ത്തിയതും രാവൺ വണ്ടീടെ സ്പീഡ് കൂട്ടി കത്തിച്ചു വിടാൻ തുടങ്ങി....ചുറ്റിലുമുണ്ടായിരുന്ന കാഴ്ചകളെ അവ്യക്തമാക്കി കൊണ്ട് റോഡരികിലെ കരിയലയെ പറത്തി ആ കാറ് ചീറി പാഞ്ഞു... എല്ലാം കണ്ട് ത്രേയയും,അച്ചുവും തെല്ലൊരു പേടിയോടെ ഇരിക്ക്യായിരുന്നു..... രാവൺ... ഒന്ന് പതിയെ പോ... പ്ലീസ്... എനിക്ക് കുറേക്കാലം കൂടി ജീവനോടെ ഇരിക്കണംന്നുണ്ട്... ഡാ...രാവൺ... അച്ചു പരമാവധി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ രാവൺ ഡ്രൈവിംഗ് തുടർന്നു... ഒടുവിൽ ആ കാറ് കാറ്റ് പോലെ പൂവള്ളി തറവാടിന്റെ മുന്നിൽ കൊണ്ടു നിർത്തിയതും അച്ചുവും ത്രേയയും ഒരുപോലെ മുന്നോട്ടാഞ്ഞ ശേഷം സീറ്റിലേക്ക് ഒരൂക്കോടെ ചെന്നിരുന്നു....കാറ് നിർത്തിയ ശേഷം അവരെ രണ്ടു പേരെയും mind

💬 Comments

View all comments