0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 724
ചെയ്യാതെ കൊടുങ്കാറ്റ് പോലെ രാവൺ അകത്തേക്കോരു പോക്കായിരുന്നു...രാവണിന്റെ ദേഷ്യം കണ്ട് അമ്പരന്നിരിക്ക്യായിരുന്നു ത്രേയയും അച്ചുവും... എങ്കിലും അവന്റെ മുഖത്തെ ദേഷ്യത്തിലും ത്രേയയുടെ മനസിൽ പ്രതീക്ഷയുടെ ഒരു ചെറു കണിക തെളിഞ്ഞു വന്നു.... മറ്റൊരാളെ പുകഴ്ത്തി പറയുമ്പോ രാവണിലുണ്ടാക്കുന്ന അസ്വസ്ഥത അവളോടുള്ള ഇഷ്ടത്തിന്റെ തെളിവാണ് എന്നവൾ മനസിൽ അടിവരയിട്ട് ഒന്ന് പുഞ്ചിരിച്ചു.... ത്രേയെ... നിനക്ക് സത്യത്തിൽ അങ്ങനെയൊരു ബോയ് ഫ്രണ്ട് ഉണ്ടോടീ... അച്ചു ആ ചോദ്യവും ചോദിച്ച് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി ഒരു മൂരി നിവർത്തി വിട്ടു... അപ്പോഴേക്കും ത്രേയയും കാറിൽ നിന്നും പുറത്തേക്കിറങ്ങി നിന്നിരുന്നു....അച്ചൂന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ച് കാണിച്ച് അവള് കാറിന്റെ ഡിക്കി തുറന്ന് അതിൽ നിന്നും ഓരോ ബാഗും പുറത്തേക്ക് എടുത്ത് വച്ചു... ഡീ...ത്രേയേ...പറയെടീ.. നിനക്ക് ശരിയ്ക്കും.....വല്ല boyfriend ഉം ഉണ്ടോ...??? എടാ കഴുത അച്ചൂ...എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരാണേ ഉണ്ടായിട്ടുള്ളൂ...അതെന്റെ രാവണാ...അവനെ മറന്ന് വേറെ ഏതെങ്കിലും കോന്തനുമായി ഞാൻ friendship ഉണ്ടാക്ക്വോ...??? ഹോ....അപ്പോ ഇല്ലല്ലേ... നീയൊക്കെ waste...ഒരു ദിവ്യ പ്രണയവും മണ്ണാങ്കട്ടയും....എന്റെയൊരഭിപ്രായത്തിൽ ഓരോ പ്രായത്തിലും കുറഞ്ഞത്  അഞ്ച് പ്രണയമെങ്കിലും ഒരാൾക്കുണ്ടാവണം....അതും അഞ്ചും അഞ്ച് വഴിയിൽ.... ഒടുവിൽ എല്ലാത്തിനേയും കൊതിപ്പിച്ച് അതിലൊന്നും പെടാത്ത വേറൊരുത്തിയേ കെട്ടണം... എന്നിട്ടും പ്രണയം അവസാനിപ്പിക്കരുത്.... എന്താ വിവാഹം കഴിഞ്ഞ് ഭാര്യയെ പ്രണയിക്കണംന്നാണോ...??? ത്രേയേടെ ആ ചോദ്യം കേട്ട് അച്ചു നടുവിന് കൈതാങ്ങി അവളെ ഇരുത്തിയൊന്ന് നോക്കി...
പിന്നേ ഭാര്യേ പ്രണയിക്കാൻ...പ്ഫൂ...എന്റെ പട്ടി പ്രേമിക്കും...ഡീ ത്രേയേ ഈ ലോകത്ത് നിഷ്കർഷിക്കുന്ന പരമ പ്രധാനമായ ഒരു സത്യമുണ്ട് അതെന്താണെന്ന് നിനക്കറിയ്വോ... ഇല്ല..എന്താ...??? ത്രേയ അതുകേട്ട് അല്പം ആകാംഷയോടെ അച്ചൂന്റെ വാക്കിന് കാതോർത്തു...

💬 Comments

View all comments