Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ജീവൻ പോയാലും പ്രേമിച്ച പെണ്ണിനെ കെട്ടരുത്...
അതുകേട്ട് ത്രേയ അവന് കലിപ്പിച്ചൊരു നോട്ടം കൊടുത്ത് വീണ്ടും ബാഗുകൾ ഓരോന്നും നിലത്തേക്ക് പെറുക്കി വച്ചു....
ഡീ സത്യാടീ ഞാൻ പറഞ്ഞത്...നഷ്ടപ്പെടാം... പക്ഷേ പ്രണയിക്കാതിരിക്കരുതെന്ന് ഏതോ ഒരു എഴുത്തുകാരി പറഞ്ഞിട്ടില്ലേ...അതാണ് എന്റെ പോളിസി...നഷ്ടപ്പെടുമെന്ന് തോന്നിയാലും നമ്മൾ പ്രണയിക്കണം.. എന്നിട്ട് ഒടുവിൽ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടണം...
ഹോ... എന്നിട്ട് ആ പെണ്ണിനേം കെട്ടീട്ട് നിനക്ക് വേറെ വല്ലവളുമാരെയും പ്രണയിക്കണംന്ന് ല്ലേ..
Yaa..എങ്ങനെ മനസിലായി...!!
അച്ചു മപ്പ്കടിച്ച് അതിന് സമ്മതം മൂളി ഒന്ന് തലയാട്ടിയതും ത്രേയ ഒരു ബാഗെടുത്ത് ദേഷ്യത്തിൽ അവന്റെ കാലിനിട്ട് ഒരേറങ്ങ് കാച്ചി...
ആആആ...ഡീ...കൂതറേ...എന്ത് പണിയാടീ നീയീ കാണിച്ചേ...എന്റെ കാല്..അമ്മേ...
അച്ചു ഉന്തിയുന്തി മുറ്റത്ത് നിന്ന് നിലവിളിയ്ക്കുന്നത് കേട്ടതും അകത്ത് നിന്നും രണ്ട് പേർ അതെല്ലാം കണ്ട് ചിരിയോടെ പുറത്തേക്കിറങ്ങി വന്നു...
അഗ്നീ...ടാ താടീ...
പുറത്തേക്ക് നടന്നു വന്ന അഗ്നിയേയും ശന്തനൂനേം കണ്ടതും ത്രേയ സന്തോഷത്തോടെ അവർക്കരികിലേക്ക് ഓടിയടുത്തു...നേരെ ചെന്ന് അഗ്നിയെ ഒരു കെട്ടിപ്പിടുത്തമായിരുന്നു... ഒരുപാട് നാളുകൾക്കു ശേഷം അവളെ കണ്ട സന്തോഷത്തിൽ അവനും അവളെ ഇറുകെ പുണർന്നു നിന്നു...അഗ്നിയിൽ ചേർന്ന് നിന്നപ്പോൾ അതുവരെയും മനസിൽ അടക്കി പിടിച്ച സങ്കടം കണ്ണിലൂടെ മഴയായി പെയ്തിറങ്ങിയിരുന്നു... കുറേനേരം അവളങ്ങനെ നിന്ന ശേഷം ആരും കാണാതെ കണ്ണ് തുടച്ചു കൊണ്ട് അവനിൽ നിന്നും പതിയെ അടർന്നു മാറി....
എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ...??
അഗ്നീടെ ആ ചോദ്യം കേട്ട് അവള് അച്ചൂനെയൊന്ന് തുറിച്ചു നോക്കി പേടിപ്പിച്ചു...
എന്താടി എന്നെ നോക്കിപേടിപ്പിക്കുന്നേ...എന്റെ കാല് തല്ലിയൊടിച്ചിട്ട് കണ്ണുരുട്ടി കാണിക്കുന്നോടി ദ്രോഹി....
അച്ചു അതും പറഞ്ഞ് വീണ്ടും
💬 Comments
View all comments