Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
കാല് തിരുമ്മി നിന്നതും ശന്തനു അവനെ കളിയാക്കി ചിരിച്ചു കൊണ്ട് അവനരികിലേക്ക് നടന്നു ചെന്നു...
എന്താ അച്ചൂട്ടാ നിനക്ക് ആകെയൊരു വാട്ടം പോലെ...ആകെ കലിപ്പിലാണല്ലോ..പോയ വഴിയ്ക്ക് പച്ചക്കിളികളെ ഒന്നും കിട്ടീല്ലേ...
ശന്തനു മൂക്കിൽ വിരൽ വച്ച് അങ്ങനെ ചോദിച്ചതും അച്ചൂന്റെ നോട്ടം ത്രേയയിലേക്ക് തിരിഞ്ഞു....
പച്ചക്കിളി... പറഞ്ഞു കൊടുക്കെടാ നിന്റെ പച്ചക്കിളീടെ കഥ...എന്റെ ശന്തനൂ ഇവനാ airport ൽ ഉണ്ടാക്കിയ കോലാഹലം എന്തൊക്കെയാണെന്നറിയ്വോ... ഒടുക്കം രാവൺ അവന്റെ ID കാർഡ് കാണിച്ചിട്ടാ ഈ തെണ്ടിയെ അവിടുന്ന് രക്ഷപ്പെടുത്തിയത്... ഇത്രേം വർഷായിട്ടും ഇവന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ...
ത്രേയേടെ ആ പറച്ചില് കേട്ട് അച്ചു ഒരവിഞ്ഞ ഇളി പാസാക്കി നിന്നു... ശന്തനുവും അഗ്നിയും അത് കേട്ട് അച്ചൂനെ തന്നെ തുറിച്ചു നോക്കി പേടിപ്പിക്ക്യായിരുന്നു...
അവന്റെ കാര്യം വിട്...സഹകരണ ബാങ്കിലെ ലോണും അവനും ഒരുപോലെയാ...നീ മാറ്ററിലേക്ക് വാ.... എങ്ങനെയുണ്ടായിരുന്നു രാവൺ...???
ശന്തനു അതും പറഞ്ഞ് ത്രേയയെ അടുത്ത് വിളിച്ച് നിർത്തി..
one minute മസിലളിയാ... ഇപ്പോ അങ്ങ് പ്രസ്താവിച്ച ഒരുകാര്യം ന്വാമിന് തിരിഞ്ഞില്ല... അതൊന്ന് explain ചെയ്തേ....
മുടന്തി മുടന്തി അച്ചു ശന്തനൂന് അടുത്തേക്ക് ചെന്നു നിന്നതും ശന്തനൂന്റെ മുഖത്ത് ഒരു സംശയഭാവം നിറഞ്ഞു....
ഏത് കാര്യം...??
അതുകേട്ട് അഗ്നിയുടേയും ത്രേയയുടേയും നെറ്റി ഒരുപോലെ ചുളിഞ്ഞു തുടങ്ങിയിരുന്നു...
ആ ലോണിന്റെ കാര്യമേ...
ഹാ...അതോ...അത് simple..സഹകരണ ബാങ്കിലെ ലോൺ പോലെ തന്നെയാ നിന്റെ കാര്യം എഴുതി തള്ളിയ കേസാണെന്ന്....
ശന്തനു അതും പറഞ്ഞ് അഗ്നിയുടെ പുറത്തേക്ക് അടിച്ച് പൊട്ടിച്ചിരിക്കാൻ തുടങ്ങി...
ഫ്രഷ്...ഫ്രഷ്...!!!
ഫ്രഷേ...
തലയാട്ടിയുള്ള അച്ചൂന്റെ ആ പറച്ചില്
💬 Comments
View all comments