0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 727
കേട്ടാണ് ശന്തനൂന്റെ ചിരിയൊന്നടങ്ങിയത്...അവൻ മെല്ലെ തലയുയർത്തി നോക്കുമ്പോ അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്ക്വായിരുന്നു അഗ്നി...അതിന് കൂട്ടായി മുഖത്ത് കട്ടക്കലിപ്പ് വാരിവിതറി നിന്ന ത്രേയ കൂടിയായതും ശന്തനൂന്റെ മുഖത്തെ ചിരിയങ്ങ് മങ്ങി തുടങ്ങി... ഒരേ വയറ്റിൽ ജനിച്ചു പോയവന്റെ ഊളച്ചെളികൾ സഹിക്ക വയ്യാതെയാ ഞാനീ നാട് പോലും വിട്ടത്...ഇനി നീ കൂടി എന്നെ വീണ്ടും നാട് കടത്താൻ ശ്രമിക്കരുത്... അഗ്നി ആയുധം വച്ച് കീഴടങ്ങിയ മട്ടിൽ കേണപേക്ഷിക്കുന്നത് കേട്ട് ശന്തനു ഒരവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്ത് എല്ലാവർക്കുമായി ഒരു സോറിയങ്ങ് പറഞ്ഞു... അവന്റെ മാപ്പപേക്ഷ സഭ സ്വീകരിച്ചു കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ത്രേയയിലേക്ക് തിരിച്ചു... ഡീ..പറയെടീ...എങ്ങനെയുണ്ടായിരുന്നു രാവൺ... എങ്ങനെയുണ്ടാവാനാ...അവനൊന്നും എന്നോട് മിണ്ടീല്ല..ഞാനും ഒന്നും അവനോട് മിണ്ടീല്ല... പിന്നെ ഞങ്ങക്കിടയാൽ ആകെക്കിടന്ന് ചിലച്ചത് ദേ ഈ മൊതലാ... ത്രേയ അതും പറഞ്ഞ് അച്ചൂനെ ഒന്ന് നോക്കിയതും അഗ്നി ഉള്ളിലെ ദേഷ്യമെല്ലാം മുഖത്ത് ആവാഹിച്ച് അച്ചൂനെ ഒന്നിരുത്തി നോക്കി...അതിൽ പാവം അച്ചു ദഹിച്ചു പോയിരുന്നു.... പിന്നെ അവന്റെ മുഖത്ത് വിരിഞ്ഞ ക്ഷമാപണങ്ങൾ കണ്ടപ്പോഴാണ് അഗ്നീടെ ദേഷ്യം ഒന്ന് കുറഞ്ഞത്.... ത്രേയ ഞാൻ വളരെ സീരിയസായ ഒരു കാര്യം പറയാൻ പോക്വാ.. അകത്ത് വച്ച് ഇതു പറയാംന്ന് വച്ചാ നൂറ് കാതുകളുണ്ടാവും നമ്മുടെ സംസാരം ശ്രവിക്കാനായി... അതുകൊണ്ട് നീ എല്ലാം അറിഞ്ഞ് വേണം ഈ പൂവള്ളിയിലേക്ക് കാലെടുത്ത് വയ്ക്കനായി... അഗ്നി അത്രയും പറഞ്ഞു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു...ത്രേയയും,ശന്തനുവും അച്ചുവും കൂടി അഗ്നീടെ സംസാരത്തിന് വേണ്ടി കാതോർത്തു നിൽക്ക്വായിരുന്നു...
ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി സുഗത് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി അഗ്നി അവർക്ക്

💬 Comments

View all comments