0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 728
മുന്നിൽ പറഞ്ഞു തുടങ്ങി...ഓരോ കാര്യങ്ങളും കേൾക്കും തോറും അത് കേട്ട് നിന്ന മൂവരുടേയും കണ്ണുകൾ ഞെട്ടലോടെ വിടർന്നു...ത്രേയയ്ക്ക് അതെല്ലാം അമ്പരപ്പിക്കുന്ന വാക്കുകളായിരുന്നു... ആരൊക്കെയോ ചേർന്ന് തന്നിൽ നിന്നും അകറ്റിയതാണ് രാവണിനെ... എന്നിട്ടിപ്പോ എന്തൊക്കെയോ ഗൂഢാലോചനകളിലൂടെ വീണ്ടും ചേർത്ത് വയ്ക്കാൻ നോക്കുന്നു.... ഇതിന്റെയൊക്കെ പിന്നിലെ തന്ത്രങ്ങൾ എന്താവും.... ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചുയർന്ന് അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി.... അതുവരെയും ചിരിയോടെ നിന്ന അച്ചുവും ശന്തനുവും ആ വാർത്ത കേട്ട് ശരിയ്ക്കും ഞെട്ടിയിരുന്നു...അന്നു വരെയും വേദ്യയ്ക്ക് വേണ്ടി തീരുമാനിച്ചു വച്ചിരുന്ന രാവണിനെ പെട്ടെന്നെങ്ങനെ ത്രേയയ്ക്ക് വേണ്ടി ആലോചിച്ചു എന്ന സംശയം അവരിലും മുറുകി തുടങ്ങി... ത്രേയ ഇതൊക്കെ സത്യമാണോ എന്ന് നിശ്ചയമില്ല..അച്ഛനാ എന്നോടിങ്ങനെ ഒരു കാര്യം പറഞ്ഞത്....അച്ഛൻ പറഞ്ഞിട്ടുള്ളതൊന്നും ഇതുവരെ തെറ്റീട്ടില്ല... അതുകൊണ്ട് എനിക്കിത് വിശ്വസിക്കാതിരിക്കാനും തോന്നീല്ല.. സത്യമാകും അഗ്നീ...സുഗതങ്കിൾ കേട്ടതെല്ലാം സത്യമാകും....വല്യച്ഛനും പ്രഭയങ്കിളും ഇങ്ങനെയൊരു പ്ലാൻ തീരുമാനിച്ചിട്ടുണ്ടാവും... അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ടയും ഉണ്ടാവും...അതിൽ സംശയിക്കേണ്ട... കാരണം ഈ പൂവള്ളി തറവാട്ടിലെ പലരുടേയും ഇത്തരം തീരുമാനങ്ങൾ ആണ് എന്നെ എന്റെ രാവണിൽ നിന്നും അകറ്റിയത്.... ഇനിയും അതുപോലെ എന്നെന്നേക്കുമായി ഒരു വേർപാടിന് വേണ്ടിയാവും ചിലപ്പോ... നീയെന്തൊക്കെയാ ത്രേയ ഈ പറയുന്നത്...പൂവള്ളിയിലെ ആരാ നിന്നേം രാവണിനേം തമ്മിൽ പിരിച്ചത്...അതിന്റെ കാരണമെന്താ...??? അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയയുടെ മനസ് പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തി...നിത്യയുടെ മരണവും അത് ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അവളുടെ അവസ്ഥയും അവളുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു പോയി... അവൾടെ ഉറക്കെയുള്ള നിലവിളികൾ പൂവള്ളിയുടെ നാലു കോണിലും തട്ടിത്തെറിച്ചു പായുന്നുണ്ടായിരുന്നു.... തന്റെ ശബ്ദം കേട്ട്

💬 Comments

View all comments