Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
പരിഭ്രമത്തോടെ ഓടിയടുത്ത രാവണിന്റെ മുഖം അവൾ ഞൊടിയിട നേരത്തിൽ ഓർത്തെടുത്തു... തനിക്ക് വേണ്ടി മാത്രം നിലകൊണ്ട രാവണിന്റെ മുഖം....
പക്ഷേ എല്ലാം തകിടം മറിച്ചത് ആ ഫോൺ കോൾ ആയിരുന്നു... തന്റെ ജീവിതത്തെ ഇല്ലാതാക്കിയ ആ ഫോൺ കോൾ...അവളുടെ രാവണിനെ അവളുടെ മുന്നിൽ ശത്രുവാക്കി മാറ്റിയ ആ ഫോൺ കോൾ....
വൈദേഹിയുടെ കൈപിടിച്ച് സ്വന്തം റൂമിലേക്ക് കയറിയ ത്രേയയെ വരവേറ്റത് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന ആ ഫോൺ കോളായിരുന്നു....
നിത്യയുടെ ശവശരീരം നേരിൽ കണ്ട നടുക്കത്തിൽ ത്രേയയുടെ മനസ് ശരിയ്ക്കും പതറി തുടങ്ങിയിരുന്നു...ഇരുട്ടിനെ ഭയന്ന് കട്ടിലിന്റെ ചാരുപടിയിലേക്ക് ചുരുങ്ങി കൂടിയ അവളെ വൈദേഹിയായിരുന്നു ചേർത്തിരുത്തി സമാധാനിപ്പിച്ചത്...അവളുടെ ചങ്കിലെ പിടപ്പിന് നേരിയ ശമനം ഉണ്ടായപ്പോഴാണ് വേദേഹി അവളിൽ നിന്നും അടർന്നു മാറി റൂം വിട്ടിറങ്ങിയത്...ആ ഞൊടിയിട നേരത്തിൽ തന്നെ തേടിയെത്തിയ ആ ഫോൺ കോൾ ആരുടേതായിരുന്നു എന്ന് ഇപ്പോഴും അവൾക് വ്യക്തമല്ലാത്ത വസ്തുതയാണ്.... പക്ഷേ തനിക്ക് ഒരുപാട് പരിചിതമായ ആ ശബ്ദവും,അതിൽ നിറഞ്ഞു നിന്ന പകയും ഇപ്പോഴും അവളുടെ ഹൃദയ താളങ്ങളെപ്പോലും തെറ്റിക്കുന്നു...അതിന്റെ ഉറവിടം തേടിയുള്ള യാത്രയും ആ ഫോൺ കോളിന്റെ ഉദ്ദേശവും അവൾക് കൊടുത്തത് വലിയ നഷ്ടങ്ങളായിരുന്നു.... എല്ലാമോർത്ത് ഒരു നടുക്കത്തോടെ നിന്ന ത്രേയയെ അഗ്നി തട്ടിവിളിച്ചതും സ്വപ്നത്തിൽ നിന്നെന്നോണം അവൾ ഞെട്ടിയുണർന്നു...
ഡീ...നീ ഏത് ലോകത്താ... ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ...
ത്രേയ അതുകേട്ട് അഗ്നിയെ തന്നെ ഒന്ന് നോക്കി...
അപ്പോഴാണ് അവർക്കിടയിലേക്ക് പുഞ്ചിരിയോടെ ഒരു മുഖം കടന്നു വന്നത്...അവരെ കണ്ടതും ത്രേയയുടെ മുഖം ആനന്ദത്തോടെ വിടർന്നു...എല്ലാവരിൽ നിന്നും അകന്നു മാറി അവളോടിച്ചെന്ന്
💬 Comments
View all comments