Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
അവരെ വാരിപ്പുണർന്നു....
ആയമ്മേ....എത്ര നാളായി കണ്ടിട്ട്....
കൊച്ചുകുട്ടികളുടെ കുറുമ്പ് പറച്ചിൽ പോലെ അവൾ പരിഭവങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയതും അഗ്നിയും ശന്തനുവും അച്ചുവുമെല്ലാം ഒരു തരം വാത്സല്യത്തോടെ ആ കാഴ്ച കണ്ടുനിന്നു.... എന്നാൽ അതുവരെയും അവിടെ നടമാടിയ എല്ലാ സ്നേഹ പ്രകടനങ്ങൾക്കും സാക്ഷിയായി ബാൽക്കണിയിൽ ഒരു മുഖം കൂടിയുണ്ടായിരുന്നു...ത്രേയ വന്നു ചേർന്ന ആ സൗഹൃദ വലയത്തിൽ നിന്നും സ്വയം ഒഴിഞ്ഞു മാറി നിന്ന രാവണിന്റെ കണ്ണുകളായിരുന്നു അത്....
എല്ലാവരും ഒന്നിച്ച് ചേരുമ്പോഴുള്ള കുസൃതികളും കുറുമ്പുകളും ഓർത്തെടുത്ത് ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു നിന്ന രാവൺ പഴയ കാലത്തിലെ ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചെടുക്കും തോറും ആ പുഞ്ചിരിയെ ഒരു കനലായി മാറ്റാൻ തുടങ്ങി.... വർധിച്ചു വന്ന ദേഷ്യം ബാൽക്കണിയുടെ തടിപ്പടിയിൽ അടിച്ചു തീർത്ത് അവൻ അകത്തേക്ക് കയറിപ്പോയി....
അപ്പോഴേക്കും വൈദേഹി ത്രേയയെ കൂട്ടി അകത്തേക്ക് നടന്നു തുടങ്ങിയിരുന്നു... വർഷങ്ങൾക്കു ശേഷം പൂവള്ളിയിൽ കാലു കുത്തുമ്പോ ത്രേയയുടെ മനസിൽ ആ പഴയ കാല ജീവിതങ്ങൾ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു... അതിന്റെ ഓരോ കോണിലും ഓടിനടന്നതും,കളിച്ചതും, എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ അവൾക് വ്യക്തമായിരുന്നു....വൈദേഹിയുടെ സ്നേഹത്തിനും വാത്സല്യം കലർന്ന വിളിയ്ക്കും ഒരു മാറ്റവും വന്നിരുന്നില്ല....
ത്രേയയെ കൈപിടിച്ചു നടത്തി അവർ അവളെ ഹാളിലെ എല്ലാവരും കൂടിയിരുന്ന പൊതുസഭയ്ക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി...വൈദിയും,പ്രഭയും,സുഗതും,ഊർമ്മിളയും, വസുന്ധരയും,വേദ്യയും,നിർമ്മാല്യയും(നിമ്മി)
അങ്ങനെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും അവിടെയുണ്ടായിരുന്നു....ത്രേയയെ കണ്ട മുഖങ്ങളിലൊന്നും കാര്യമായ സന്തോഷമോ,അതിരു കവിഞ്ഞ അത്ഭുതമോ ഒന്നും ഉണ്ടായിരുന്നില്ല.... എല്ലാവരും അവളെ ഒന്ന് നോക്കിയ ശേഷം അവരവരുടെ ജോലികളിലേക്ക് തന്നെ തിരിഞ്ഞു....സുഗത് മാത്രം സന്തോഷത്തോടെ ത്രേയയ്ക്ക് മുന്നിലേക്ക്
💬 Comments
View all comments