0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 731
നടന്നടുത്തു....സുഗതിനെ കണ്ടതും ത്രേയ അയാളുടെ കാലിൽ തൊട്ടുതൊഴുത് നമസ്കരിച്ചെഴുന്നേറ്റു....ആ ഒരൊറ്റ രംഗം കണ്ടതും വേദ്യ അതിനെയൊന്ന് പുച്ഛിച്ച് റിമോർട്ടിൽ ടി.വി ചാനൽ മാറ്റിയിരുന്നു....നിമ്മിയുടെ മുഖത്ത് മാത്രം ത്രേയയെ കണ്ടപ്പോൾ ചെറിയൊരു പുഞ്ചിരി തത്തിക്കളിച്ചു... എല്ലാവരും ചുറ്റിലും കൂടിയിരുന്നത് കാരണം അവൾക്കാ സന്തോഷം ഒന്ന് പ്രകടമാക്കാൻ കഴിഞ്ഞില്ല എന്നു മാത്രം.... കാൽതൊട്ട് തൊഴുത് നിന്ന ത്രേയയെ ഒരച്ഛന്റെ വാത്സല്യത്തോടെയാണ് സുഗത് എഴുന്നേൽപ്പിച്ചത്... നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുനീരൊപ്പി അവളെ ചേർത്ത് പിടിച്ച് അയാൾ ആശ്വസിപ്പിച്ചു....അഗ്നിയ്ക്കും അച്ചൂനും ഒരുപോലെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നു അത്.... എന്തിനാ മോള് വിഷമിക്കുന്നേ..ഏ... പെൺകുട്ടികൾ കരയുന്നതേ സുഗതങ്കിളിന് ഇഷ്ടമല്ല...അപ്പോ ആൺകുട്ടിയായ എന്റെ പെൺകുട്ടി കരയുന്നത് അങ്കിളിന് ഇഷ്ട്ടാക്വോ..ങേ... ത്രേയേടെ താടിയിൽ പിടിച്ചു കൊണ്ട് സുഗതങ്ങനെ പറഞ്ഞതും ഉള്ളില് നിറഞ്ഞ സങ്കടത്തിനെ പാടെ തുടച്ചു മാറ്റി അവളൊന്ന് ചിരിച്ചു....അത് കണ്ടപ്പോ വൈദേഹിയുടെ മുഖത്തും ഒരു ചിരി നിറഞ്ഞിരുന്നു.... ത്രേയ...നീ എപ്പോഴാ എത്തിയത്... പത്രത്താളുകൾ മറിച്ചു നോക്കി അതിൽ ശ്രദ്ധ കൊടുത്തു കൊണ്ടുള്ള വൈദീടെ ആ ചോദ്യം കേട്ട് ത്രേയ അതിന് മറുപടി നല്കി നിന്നു....സുഗതിൽ നിന്നും അടർന്നു മാറി അവൾ നേരെ ചെന്ന് വൈദിയുടേയും പ്രഭയുടേയും കാലുകളിൽ തൊട്ടൊന്ന് നമസ്കരിച്ചു....ആ കാഴ്ച കണ്ടുകൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നത്...വൈദിയുടെ പാദങ്ങളിൽ കൈതൊട്ടുയർന്ന ത്രേയ പ്രഭയുടെ പാദങ്ങളിൽ സ്പർശിച്ചതും ഒരൂക്കോടെ അയാൾ കാൽ വലിച്ചെടുത്തിരുന്നു.... ശ്ശേ...എന്താ കൊച്ചേ നീ ഈ കാണിക്കുന്നേ... ഇതുപോലെയുള്ള കപട പ്രവർത്തികൾ എനിക്ക് തീരെ ഇഷ്ടമല്ല....കാല് പിടിയ്ക്കുന്നവരുടെ അടുത്ത ലക്ഷ്യം തല കൊയ്യുക എന്നതാണ്... അതുകൊണ്ട് ഇത്തരം പ്രഹസനങ്ങൾ ഇനി വേണ്ട....

💬 Comments

View all comments