0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 732
പ്രഭേടെ ഉറച്ച ശബ്ദം അവിടമാകെ മുഴങ്ങിയതും ഒരൊറ്റ നിമിഷം കൊണ്ട് എല്ലാവർക്കും മുന്നിൽ അപമാനിതയാകും പോലെ തോന്നി അവൾക്ക്... പ്രഭയുടെ ആ നിലപാട് കണ്ടതും രാവണിന്റെ കൈകൾ ഒരുനിമിഷം ദേഷ്യത്തോടെ സ്റ്റെയറിന്റെ കൈപ്പിടിയിൽ മുറുകി...
പുറമേ എത്ര അകറ്റി നിർത്തിയിട്ടും അവൻ പോലുമറിയാതെ ത്രേയയോടുള്ള അവന്റെയുള്ളിലെ ഇഷ്ടം മെല്ലെ പുറത്തേക്ക് പ്രകടമാവുകയായിരുന്നു....സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ ദേഷ്യത്തോടെ മുറുകിയിരുന്ന ആ കൈകൾ അവൻ മെല്ലെ അയച്ചെടുത്ത് വീണ്ടും പടികൾ ഇറങ്ങി.... രാവൺ നീ എവിടേക്കാ മോനേ... വൈദിയുടെ സ്നേഹത്തിൽ ചാലിച്ച ആ വിളി കേട്ട് രാവൺ നടത്തം ഒന്ന് നിർത്തി...അഗ്നിയും അച്ചുവും ശന്തനുവും ആ പെർഫോമൻസ് കണ്ട് ഒരുപോലെ കലിയടക്കി നിൽക്ക്വായിരുന്നു.... ഞാൻ പുറത്തേക്ക് ഒന്നിറങ്ങ്വാ...ഒരത്യാവശ്യമുണ്ട്... മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരഞ്ച് മിനിട്ട് എന്റെ റൂമിലേക്കൊന്ന് വരണം..ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.... രാവണതുകേട്ട് കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച ശേഷം അതിന് സമ്മതമെന്നോണം തലയാട്ടി...ആ ഒരു സമ്മതം കേട്ട മാത്രയിൽ തന്നെ വൈദിയും അയാൾക്കൊപ്പം പ്രഭയും അയാളുടെ റൂമിലേക്ക് നടന്നു തുടങ്ങി....വീണു കിട്ടിയ അവസരത്തിൽ ത്രേയയ്ക്ക് ഒരു ഗംഭീര സ്വീകരണമൊരുക്കാൻ എന്തൊക്കെയോ പ്ലാനുകൾ വേദ്യ മനസിൽ കണക്കു കൂട്ടിയിരുന്നു... അതിന്റെ സന്തോഷം മുഖത്ത് വിരിയിച്ച് സോഫയിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് രാവണിന്റെ കൈയ്യിലേക്ക് ചുറ്റിപ്പിടിച്ച് നിന്നു.... ഹേമന്തേട്ടാ.... ഞാനും വരട്ടേ പുറത്തേക്ക്...ഒരു ചെറിയ shopping ന്... അത്രയും നേരം ത്രേയയ്ക്ക് ഏറ്റ അപമാനത്തിനേക്കാളും വലിയ പ്രഹരമായിരുന്നു വേദ്യയുടെ കൊഞ്ചിയുള്ള ആ പറച്ചിൽ...കണ്ണിലൂടെ തീപാറുന്ന നോട്ടം പായിച്ചു കൊണ്ട് അവള് രാവണിന്റെ കൈയ്യിൽ മുറുകിയിരുന്ന വേദ്യയുടെ കൈയ്യിലേക്ക്  തന്നെ ഉറ്റുനോക്കി നിന്നു..... ചുറ്റിലും

💬 Comments

View all comments