Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
നടക്കുന്ന ഒന്നിലും ശ്രദ്ധ കൊടുക്കാതെ അവളുടെ നോട്ടം അവിടേക്ക് തന്നെ ഒതുങ്ങി...ത്രേയയുടെ കലിപ്പ് മനസിലാക്കും പോലെ ത്രിമൂർത്തികൾ ത്രേയയുടെ ഇരുവശങ്ങളിലുമായി അണിനിരന്നു.... എല്ലാ മുഖങ്ങളിലും കട്ടക്കലിപ്പ് തന്നെ...
യാദൃശ്ചികമായി തന്റെ കൈത്തണ്ടയിൽ മുറുകിയ വേദ്യയുടെ കരങ്ങളെ ശ്രദ്ധിച്ച രാവൺ ഞൊടിയിടയിൽ നോട്ടം ത്രേയയിലേക്ക് പായിച്ചു.... അവളുടെ മുഖത്ത് നിറഞ്ഞ അസ്വസ്ഥതയുടെ കാരണം അവള് പറയാതെ തന്നെ അവന് മനസിലാക്കാൻ കഴിയുമായിരുന്നു....കാറിൽ വച്ചുണ്ടായ സംഭാഷണം ഒന്നോർത്തെടുത്ത രാവൺ ത്രേയയുടെ മുഖത്തേക്ക് നോക്കി തന്നെ വേദ്യയുടെ തോളിലേക്ക് കൈ ചേർത്ത് അവളെ അവനോട് ചേർത്തു നിർത്തി....
ഡീ...പൊട്ടീ...ഇക്കണക്കിന് നീയെങ്ങനെയാ അവന്റെ മനസിലേക്ക് വീണ്ടും കയറിക്കൂടുന്നേ...
അച്ചു പതിഞ്ഞ സ്വരത്തിൽ ത്രേയേടെ ചെവിക്കിട്ട് പണി കൊടുക്കാൻ തുടങ്ങി...
ഡാ മണ്ടൂ...അവനെന്നെ ഇപ്പോഴും ഇഷ്ടാ ഡാ.. ഞാൻ കാറില് വച്ച് പറഞ്ഞതിന്റെ കലിപ്പാ അത്...ദേ ആ മുഖം നോക്കിയേ...
ത്രേയ അതും പറഞ്ഞ് ചിരി കടിച്ചു പിടിച്ചു നിന്നു...
അതുകേട്ട് കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അഗ്നീടെ മുഖത്തും ഒരു ചിരി പൊട്ടി...
കാറില് എന്താടീ ഉണ്ടായേ...???
explain ഡീ.. explain...
ശന്തനു അടക്കം പറഞ്ഞു കൊണ്ട് ഒരു സമാധാനവുമില്ലാതെ ത്രേയേ ഞോണ്ടിതുടങ്ങി....
അവന്റെ ആ ചോദ്യത്തിന് അഗ്നിയും ശരിവെച്ചു മൂളി...
ദേ...അച്ചൂട്ടനോട് ചോദിക്ക് അവൻ പറയും... ഞാൻ ആ വേദ്യതമ്പുരാട്ടീടെ expression ഒന്ന് ആസ്വദിക്കട്ടേ...
ത്രേയ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ രാവണിന്റേയും വേദ്യയുടേയും ചെയ്തികൾ നോക്കി നിന്നു...രാവൺ വേദ്യയെ ചേർത്ത് നിർത്തിയിരിക്കുന്നത് കണക്കിന് ആസ്വദിച്ച് നിൽക്ക്വായിരുന്നു ഊർമ്മിള...എന്നാൽ അതൊട്ടും ദഹിക്കാതെ രാവണിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ത്രേയേം വലിച്ചു കൊണ്ട്
💬 Comments
View all comments