Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
വൈദേഹി റൂമിലേക്ക് നടന്നു.....
ത്രേയേടെ മുഖത്ത് നിറഞ്ഞ ചിരിയുടെ അർത്ഥം മനസ്സിലാവാതെ അവള് പോയ വഴിയേ ലുക്ക് വിട്ടു നിന്ന രാവണെ വേദ്യ ഒന്നുലച്ച് വിളിച്ചു....
ഹേമന്തേട്ടാ...ഇത് ഏത് ലോകത്താ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ...??
വേദ്യേടെ ആ സ്വരം കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവൻ പിന്വലിച്ചെടുത്ത് വൈദീടെ റൂമിലേക്ക് നടക്കാൻ ഭാവിച്ചു.... പെട്ടെന്ന് പിന്നിൽ നിന്നും വേദ്യ വീണ്ടും അവന്റെ കൈയ്യിൽ പിടിമുറുക്കി...
ഹേമന്തേട്ടാ വരുമോ ഇല്ലയോ... പറഞ്ഞിട്ട് പോ...
ഒരു കൊഞ്ചലോടെ അവളങ്ങനെ പറഞ്ഞതും രാവൺ അവളുടെ കൈയ്യിനെ ബലമായി അവന്റെ കൈതണ്ടയിൽ നിന്നും അടർത്തി മാറ്റിയെടുത്തു...
നിനക്ക് shopping ന് പോകണമെങ്കിൽ അതായിക്കൂടെ...എന്തിനാ എന്നെ വിളിക്കുന്നേ... നിന്റെയൊക്കെ വാക്കിന് തുള്ളി നടക്കാനുള്ള പ്രായവുമല്ല സമയവുമല്ല ഇത്..അവൾടെ ഒരു shopping...
കലിപ്പിൽ അത്രയും പറഞ്ഞ് രാവൺ വൈദീടെ റൂം ലക്ഷ്യമാക്കി നടന്നു....വേദ്യയ്ക്കും ഊർമ്മിളയ്ക്കുമേറ്റ വലിയൊരു പ്രഹരമായിരുന്നു രാവണിന്റെ ആ പറച്ചിൽ....അതിൽ നാണക്കേടോടെ വിരലുഴിഞ്ഞ് നിന്ന വേദ്യയ്ക്കരികിലേക്ക് ത്രിമൂർത്തകൾ ഓരോരുത്തരായി അണിനിരന്നു....
ഹേമന്തേട്ടന്..... ഇപ്പോ.... നിന്റെ കൂടെ വരാൻ താൽപര്യം.... തീരെ ഇല്ല മോളേ...കാരണം ഹേമന്തേട്ടന്റെ ആ പഴയ ആൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു...ഇനി ഹേമന്തേട്ടന്റെ ചിന്തയും പ്രവർത്തിയും എല്ലാം ആ ആളിലേക്ക് മാത്രമായിരിക്കും... അതുകൊണ്ട് ഊർമ്മിളാന്റിയോട് പറ ഈ ക്ഷീണം തീർക്കാൻ ഒരു ഗ്ലാസ് ബൂസ്റ്റ് കലക്കിയെടുക്കാൻ....
അച്ചു അത്രയും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് അവന്റെ റൂമിലേക്ക് നടന്നതും പിറകേ കൂടിയ ബാക്കി രണ്ടു മുഖങ്ങളും ഒരു പുഞ്ചിരി കൊടുത്ത് വേദ്യയെ കടന്നു പോയി.... അതെല്ലാം കണ്ട് മുഷ്ടി
💬 Comments
View all comments