Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ചുരുട്ടി സർവ്വത്ര കലിതുള്ളി നിൽക്ക്വായിരുന്നു വേദ്യ...
_______________________________________
വൈദീടെ റൂമിന് മുന്നിലെത്തിയ രാവൺ ഡോറിൽ ഒന്ന് knock ചെയ്ത് അനുവാദം വാങ്ങി ആ റൂമിലേക്ക് കയറി....
ഹാ..രാവൺ..മോനേ...വാ...ഇരിയ്ക്ക്...
റൂമിലെ സോഫയിൽ അടുത്തടുത്തായി ഇരിക്ക്യായിരുന്നു വൈദിയും പ്രഭയും... വൈദിയുടെ പറച്ചില് കേട്ട് രാവൺ അവർക്ക് അഭിമുഖമായി ചെന്നിരുന്നു...
എന്താ വൈദിയങ്കിൾ...എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്...
ന്മ്മ...അത് വളരെ വളരെ സീരിയസായ ഒരു കാര്യമാണ്...മോനതിന് പെട്ടെന്നൊരു സമ്മതം മൂളാനുള്ള ചാൻസില്ല...കാരണം മോന് അത്രയും വെറുപ്പുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്....
രാവണതു കേട്ട് സംശയത്തോടെ നെറ്റി ചുളിച്ച് വൈദിയെ ഒന്ന് നോക്കി...
ഞങ്ങളിന്ന് രാജാറാം ജീയെ കാണാൻ പോയിരുന്നു....വേറെ ഒന്നിനുമല്ല...മോന്റെയും വേദ്യമോളുടേയും വിവാഹത്തിന് മുഹൂർത്തം കുറിയ്ക്കാൻ തന്നെ....
വൈദീടെ വാക്കുകൾ കേട്ട് രാവണിന്റെ മനസ് ആകെ കലങ്ങി മറിയാൻ തുടങ്ങി... കലുഷിതമായ മനസ്സോടെ അവൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു...
വിവാഹം...എന്താ ഇത്ര പെട്ടെന്ന്...
പെട്ടെന്നോ.. രണ്ടാൾക്കും വിവാഹം കഴിയ്ക്കേണ്ട പ്രായമൊക്കെ ആയി....
വൈദീടെയും പ്രഭയുടേയും മുഖത്തെ ചിരി കണ്ട് രാവണിന്റെ മുഖം മങ്ങി തുടങ്ങി...അവന്റെ മനസിലപ്പോ ആദ്യം തെളിഞ്ഞു വന്ന മുഖം ത്രേയയുടേതായിരുന്നു... തനിക്ക് മേൽ ഒരു വലിയ ചതി കരുതി വച്ചിരുന്ന ത്രേയയെ അവൻ ഓർത്തെടുക്കും തോറും മനസ് പല ചിന്തകളുടേയും വേലിയേറ്റത്തിൽ ഉഴലുകയായിരുന്നു...മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുമായി വൈദി ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞു തുടങ്ങി....
രാജാറാം ജീയെ കണ്ട് നിങ്ങളുടെ ജാതകപ്പൊരുത്തം ഒന്ന് നോക്കി...പൊരുത്തങ്ങൾ ഉത്തമമാണ്... പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്...
വൈദി ആദ്യം പറഞ്ഞ കാര്യം കേട്ട് രാവണിന്റെ മുഖമൊന്ന് മങ്ങിയെങ്കിലും രണ്ടാമത്തെ വാർത്ത
💬 Comments
View all comments